മലപ്പുറം ജില്ലയില്‍ 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊലീസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്, മാര്‍കെറ്റുകളിലും ഹാര്‍ബറിലും നിയന്ത്രണം കടുപ്പിച്ചു

 


മലപ്പുറം: (www.kvartha.com 01.05.2021) ജില്ലയിലെ 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച ആറു പഞ്ചായത്തുകള്‍ കൂടി ഉള്‍പെടുത്തിയാണിത്. എടരിക്കോട്, ഒഴൂര്‍, കരുളായി, കാവനൂര്‍, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണം. പൊലീസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുത്തു. മാര്‍കറ്റുകളിലും ഹാര്‍ബറിലും നിയന്ത്രണം കടുപ്പിച്ചു. മലപ്പുറം ജില്ലയില്‍ 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊലീസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്, മാര്‍കെറ്റുകളിലും ഹാര്‍ബറിലും നിയന്ത്രണം കടുപ്പിച്ചു
കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അത്യാവശ്യക്കാരല്ലാത്തവരെ തിരിച്ചയച്ചു. രാവിലെ എത്തിയ ആളുകളെ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചുവെങ്കില്‍ പിന്നീട് വന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.

തിരുവനന്തപുരത്തെ മിക്ക ടൗണുകളിലും ബാരിക്കേഡുകള്‍ നിരത്തി പൊലീസ് പരിശോധന കര്‍ശനമാക്കി. വോടെണ്ണല്‍ ദിനമായ ഞായറാഴ്ച ആളുകള്‍ റോഡിലേയ്ക്ക് ഇറങ്ങാനുള്ള സാധ്യത മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

കൊച്ചിയിലും കടുത്ത നിയന്ത്രണമാണ് ഏര്‍പെടുത്തിയത്. കഴിഞ്ഞ ശനിയും ഞായറും കൊച്ചിയില്‍ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണം നിയന്ത്രണാധീതമായിരുന്നുവെങ്കിലും ശനിയാഴ്ച സ്ഥിതി മാറി. വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങായി കുറഞ്ഞു. മാര്‍കറ്റുകള്‍ ഭാഗികമായി അടച്ചു.

Keywords:  Section 144 imposed in 55 places in Malappuram, Malappuram, News, Police, Auto & Vehicles, Warning, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia