Vande Bharat | കേരളത്തിലേക്ക് വരുന്ന രണ്ടാമത്തെ വന്ദേഭാരത്; ഓണസമ്മാന പ്രതിക്ഷയില്‍ മലയാളികള്‍

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോകോ പൈലറ്റുമാര്‍ക്ക് ഉള്‍പെടെ ചെന്നൈയില്‍ പരിശീലനം തുടങ്ങി. മംഗ്ലൂറില്‍ പിറ്റ് ലൈനും സജ്ജമാക്കി. തിരുവനന്തപുരം - മംഗ്ലൂര്‍ റൂടില്‍ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്.

നിലവില്‍ വന്ദേഭാരത് (20634) തിരുവനന്തപുരത്ത് നിന്ന് പുലര്‍ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചക്ക് 1.20-ന് കാസര്‍കോട്ടെത്തും. ഇതേ സമയത്ത് രണ്ടാം വന്ദേഭാരത് മംഗ്ലൂറില്‍ നിന്ന് പുറപ്പെടുന്നതിനാണ് പരിഗണന.

Vande Bharat | കേരളത്തിലേക്ക് വരുന്ന രണ്ടാമത്തെ വന്ദേഭാരത്; ഓണസമ്മാന പ്രതിക്ഷയില്‍ മലയാളികള്‍

തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി (12082), ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരില്‍ എത്തുക. എക്‌സിക്യുടീവ് (16307) കുറ്റിപ്പുറം മുതല്‍ 30 മിനുട് വരെ വൈകും. കണ്ണൂരില്‍ രാത്രി 11.10-ന് തന്നെ എത്തും.

Keywords:  Second Vande Bharat as Onam gift for Kerala?, Kannur, News, Second Vande Bharat, Passengers, Training, Onam Gift For Kerala, Malayalees, Pit line, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia