കൊച്ചി: മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് 12/12/14 ന് ആരംഭിക്കും. കഴിഞ്ഞ ബിനാലെ ആരംഭിച്ച 12/12/12 എന്ന ചരിത്ര നമ്പറിനെ പിന്തുടര്‍ന്നാണിത്. മട്ടാഞ്ചേരി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ബിനാലെ 2014 ന്റെ തിയ്യതി പ്രഖ്യാപിച്ചത്. അടുത്ത ബിനാലെയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പെപ്പര്‍ ഹൗസ് ആര്‍ട്ട് റസിഡന്‍സി'യുടെ ഉദ്ഘാടനം ബിനാലെയുടെ പുതിയ ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് നിര്‍വ്വഹിച്ചു.
അന്തരിച്ച സൗത്ത് ആഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയെ അനുസ്മരിക്കുന്ന വാചകം ആലേഖനം ചെയ്ത വേദിയിലായിരുന്നു ചടങ്ങ്. എം എല്‍ എ ഡൊമിനിക് പ്രസന്റേഷന്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ ജെ സോഹന്‍, ആന്റണി കുരീത്ര, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായി ബോസ് കൃഷ്ണമാചാരി, ഹോര്‍മിസ് തരകന്‍, ബോണി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോസ് കൃഷ്ണമാചാരി സ്വാഗതവും ഹോര്‍മിസ് തരകന്‍ നന്ദിയും പറഞ്ഞു. കൊച്ചിയിലെ പഴയകാല ഹാര്‍മോണിയം വിദഗ്ധന്‍ ഭാഷാ ഭായിയുടെ ഹാര്‍മോണിയം സംഗീത്തോടെ ചടങ്ങ് ആരംഭിച്ചു.
പെപ്പര്‍ഹൗസ് റസിഡന്‍സിയുടെ ഭാഗമായി കലാകാരകാരന്‍മാര്‍ക്ക് കൊച്ചിയില്‍ താമസിച്ച് കായലോരത്തെ പെപ്പര്‍ ഹൗസിലെ കലാരചന നടത്തുന്നതിനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കലാകാരി അവന്തിക ബാവ(അ്മിശേസമ ആമംമ), ജര്‍മ്മന്‍ കലാകാരി അഞ്ച ബോന്‍ഹോഫ്(Anja Bonhof) മലയാളി ലിയോണ്‍ കെ എല്‍ (Leon KL) എന്നിവരാണ് ആദ്യ റസിഡന്‍സി കലാകാരന്‍മാര്‍.
ഈ സംരംഭത്തിന് ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട്(Goethe Institute), ബാഗ്ലൂറസിഡന്‍സി (Bangaloresidency), പെപ്പര്‍ ഹൗസ് എന്നീ സ്ഥാപനങ്ങളുടെ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി പെപ്പര്‍ ഹൗസില്‍ സമകാല ദ്യശ്യകലാ ലൈബ്രറി ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമകാല ചിത്രകല, ശില്‍പകല, നൃത്തകല, സിനിമ, വാസ്തു ശില്പകല, ഗ്രന്ഥങ്ങളും സി ഡി കളും ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക് പരിശോധനക്ക് ലഭ്യമാവും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദ്യശ്യകലാ റഫഫന്‍സ് ലൈബ്രറികളില്‍ ഒന്നാണിത്.

Keywords: Kerala, Kochi, Second Kochi-Muziris Biennale to begin, Paper House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.