SDPI Janumneta Yatra | എസ്ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം: ഇലക്ട്രല്‍ ബോണ്ടില്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോദി രാജിവയ്ക്കണമെന്ന് മജീദ് ഫൈസി
Feb 15, 2024, 23:52 IST
കണ്ണൂര്‍: (KVARTHA) രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം. വ്യാഴാഴ്ച്ച വൈകീട്ട് പ്രഭാത് ജങ്ങ്ഷനില്‍ നിന്ന് ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കലിനെയും ആനയിച്ച് നടന്ന ബഹുജന റാലിയില്‍ സ്ത്രീകളുള്‍പ്പടെ ആയിരങ്ങള്‍ അണിനിരന്നു.
ദഫ്, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, നാസിക് ഡോള്‍ തുടങ്ങിയ വാദ്യോപകരങ്ങളുടെ അകമ്പടിയോടെയാണ് പ്ലാസ, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറില്‍ റാലി സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ പൊയ്മുഖം അഴിഞ്ഞു വീണ ദിനമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. മോഡിയും അമിത്ഷായും പാസാക്കിയെടുത്ത ഇലക്ട്രല്‍ ബോണ്ട് കോടതി റദാക്കിയിരിക്കുകയാണ്. അഴിമതിയിലാത്ത ഭരണമാണ് ലോകത്ത് നടക്കേണ്ടത് എന്നാണ് മോദി കഴിഞ്ഞ ദിവസം യുഎഇയില്‍ പറഞ്ഞത്. ഒരല്‍പ്പം മര്യാദ ഉണ്ടെങ്കില്‍ ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോഡിരാജിവയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ഫാഷിസ്റ്റുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മജീദ് ഫൈസി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. ജാഥ വൈസ് ക്യാപ്റ്റന്‍ റോയ് അറയ്ക്കല്‍ പങ്കെടുത്തു. മൂവാറ്റുപുഴ അഷ്റഫ് മൗലവി മറുപടി പ്രസംഗം നടത്തി. വൈകിട്ട് മൂന്നരയോടെ പഴയങ്ങാടിയില്‍ വച്ച് ജില്ലാ ഭാരവാഹികള്‍ ജനമുന്നേറ്റ യാത്ര അംഗങ്ങളെ ജില്ലയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തില്‍ ആനയിച്ചാണ് മാട്ടൂല്‍, മടക്കര, ഇരിണാവ്, പുതിയതെരു വഴി കണ്ണൂരില്‍ പ്രഭാത് ജങ്ഷനില്‍ വാഹനറാലി സമാപിച്ചത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പൊതു സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് സംസാരിച്ചു. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും സെക്രട്ടറി ശംസുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ ജാഥ ക്യാപ്റ്റനെ മെമന്റോ നല്‍കി സ്വീകരിച്ചു.
ദഫ്, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, നാസിക് ഡോള്‍ തുടങ്ങിയ വാദ്യോപകരങ്ങളുടെ അകമ്പടിയോടെയാണ് പ്ലാസ, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറില്‍ റാലി സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ പൊയ്മുഖം അഴിഞ്ഞു വീണ ദിനമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. മോഡിയും അമിത്ഷായും പാസാക്കിയെടുത്ത ഇലക്ട്രല്‍ ബോണ്ട് കോടതി റദാക്കിയിരിക്കുകയാണ്. അഴിമതിയിലാത്ത ഭരണമാണ് ലോകത്ത് നടക്കേണ്ടത് എന്നാണ് മോദി കഴിഞ്ഞ ദിവസം യുഎഇയില്‍ പറഞ്ഞത്. ഒരല്‍പ്പം മര്യാദ ഉണ്ടെങ്കില്‍ ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോഡിരാജിവയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ഫാഷിസ്റ്റുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മജീദ് ഫൈസി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. ജാഥ വൈസ് ക്യാപ്റ്റന്‍ റോയ് അറയ്ക്കല്‍ പങ്കെടുത്തു. മൂവാറ്റുപുഴ അഷ്റഫ് മൗലവി മറുപടി പ്രസംഗം നടത്തി. വൈകിട്ട് മൂന്നരയോടെ പഴയങ്ങാടിയില്‍ വച്ച് ജില്ലാ ഭാരവാഹികള്‍ ജനമുന്നേറ്റ യാത്ര അംഗങ്ങളെ ജില്ലയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തില്‍ ആനയിച്ചാണ് മാട്ടൂല്‍, മടക്കര, ഇരിണാവ്, പുതിയതെരു വഴി കണ്ണൂരില്‍ പ്രഭാത് ജങ്ഷനില്‍ വാഹനറാലി സമാപിച്ചത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
Keywords: Kannur, Kannur-News, Kerala, Kerala-News, SDPI Janumneta Yatra: Majeed Faizi wants Modi to resign in the wake of court verdict on electoral bonds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.