സവിത ജൂവലറി ഉടമ ദിനേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
Oct 9, 2015, 19:04 IST
കൊച്ചി: (www.kvartha.com 09/10/2015) കണ്ണൂര്‍ തലശേരിയില്‍ സവിത ജൂവലറി ഉടമ ദിനേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. 2014 ഡിസംമ്പര്‍ 23 ന് തലശേരിയിലെ പ്രധാന റോഡിന് സമീപത്തുള്ള ജുവലറിയില്‍ ഉടമ മരണപെട്ടത് ഗൗരവപൂര്‍വ്വമായി അന്വേഷിക്കേണ്ട സംഭവമാണ്.
എന്നാല്‍ നിലവില്‍ കേസന്വേഷിക്കുന്ന കോഴിക്കോട് സിബിസിഐ ഡി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലോക്കല്‍ പോലിസ് അന്വേഷിച്ചതില്‍ നിന്നും കൂടുതലായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ സിബിഐ കേസന്വേഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടു. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടി മരണപെട്ട ദിനേശന്റെ ബാല്യകാല സുഹ്യത്തും അയല്‍വാസിയുമായ ഗോവിന്ദ് രാജാണ് കോടതിയെ സമീപിച്ചത്.
2010 ല്‍ കുടുംബ വകയായുള്ള കടമുറി വില്‍പന നടത്തിയ വകയില്‍ 90 ലക്ഷം രൂപ മരിച്ച ദിനേശന് ലഭിച്ചിരുന്നു. മരണപെടുന്ന സമയത്ത് മറ്റ് ബാധ്യതകളെല്ലാം തീര്‍ത്ത് 14 ലക്ഷം രൂപ കൈവശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്തുള്ള നിരവധിപേര്‍ സംഭവം നടന്ന ജൂവലറിക്ക് പരിസരത്ത് താമസിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. ഇത് സംബന്ധിച്ച് ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Keywords: High Court, Kochi, Kerala, CBI, Case, Investigation, CBI, Dinesh Murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.