ഔദ്യോഗിക യൂനിഫോമിട്ട് വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോടോ ഷൂട് വീഡിയോ; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


കോഴിക്കോട്: (www.kvartha.com 07.12.2021) ഔദ്യോഗിക യൂനിഫോമിട്ട് വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോടോ ഷൂട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോടോ ഷൂടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ സദാചാര ചര്‍ചയ്ക്ക് തുടക്കമിട്ട കേരള പൊലീസിന് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ ഈ സംഭവത്തോടെ തിരിച്ചടി ലഭിച്ചിരിക്കയാണ്. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂനിഫോമിട്ട് സേവ് ദ ഡേറ്റ് ഫോടോ ഷൂട് നടത്തിയത്.

ഔദ്യോഗിക യൂനിഫോമിട്ട് വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോടോ ഷൂട് വീഡിയോ; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അകൗണ്ടുകളില്‍ ഔദ്യോഗിക യൂനിഫോമിട്ട് ഫോടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ തന്നെ ഡി ജി പിയുടെ ഉത്തരവുണ്ട്. ടിപി സെന്‍കുമാര്‍ ഡി ജി പി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് വനിതാ പ്രിന്‍സിപല്‍ എസ് ഐയുടെ പ്രവര്‍ത്തി എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എസ് ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഡി ജി പിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂനിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്‍ക്കുള്ളിലെ വിമര്‍ശനം. ഇതോടെ എസ് ഐക്കെതിരേ നടപടിയെടുക്കാനും സാധ്യതയുണ്ട്. ന്യൂജന്‍ സേവ് ദ ഡേറ്റ് ഫോടോ ഷൂട്ടുകള്‍ക്കെതിരേ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ സ്ഥിരമായി വിമര്‍ശനവുമായി എത്തുന്ന കേരള പൊലീസ്, വനിതാ എസ് ഐയുടെ ഫോടോ ഷൂടിലൂടെ ഒന്നും പറയാനാവാത്ത അവസ്ഥയിലുമായി.

Keywords:  Save the Date photo shoot of a female SI in a police uniform; Controversy, Kozhikode, News, Social Media, Police, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia