അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരായ പരാതി: മൊഴി നല്‍കാന്‍ സരിത എത്തിയില്ല

 


തിരുവനന്തപുരം: (www.kvartha.com 05.05.2014) എ.പി അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചു കൊണ്ട് നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്.നായര്‍ കോടതിയില്‍ എത്തിയില്ല.

തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മെയ്  അഞ്ചിനാണ് സരിത മൊഴി നല്‍കാന്‍ എത്തേണ്ടിയിരുന്നത്.  കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കുന്ന ദിവസം മൊഴി നല്‍കാന്‍ എത്തിയിരുന്നുവെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മൊഴിയെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരായ പരാതി: മൊഴി നല്‍കാന്‍ സരിത എത്തിയില്ലകോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ തനിക്ക് തിരുവനന്തപുരം കോടതിയില്‍
ഹാജരാകാന്‍ കഴിയില്ലെന്നു സരിത അറിയിച്ചു.

അബ്ദുല്ലക്കുട്ടി എം എല്‍ എ സോളാറിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് സരിതയുടെ പരാതി. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അബ്ദുല്ലക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും സരിത വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords:  Thiruvananthapuram, A.P Abdullakutty, MLA, Complaint, Court, Kozhikode, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia