കൊച്ചി:(www.kvartha.com 06.11.2014) ബാര്‍ കോഴ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരി സാറാ ജോസഫ് ഹൈക്കോടതിയില്‍ സമര്‍പിച്ച ഹരജി തള്ളി. ഈ ഘട്ടത്തില്‍ കോടതി വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി തള്ളിയത്. അന്വേഷണ ആവശ്യം പരിഗണിക്കാന്‍ സമയമായിട്ടില്ല.ബാറുടമയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസിന് ഉചിതമായ നടപടി സ്വീകരിച്ച് അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം പ്രഹസനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ കൂടിയായ സാറാജോസഫ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. സംസ്ഥാനത്തെ ധനകാര്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവാണ്ആരോപണമുന്നയിച്ചിരിക്കുന്നത്.
സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ വരെ ഇടപെടാനുള്ള ഉറപ്പ് നല്‍കി കൈക്കൂലി വാങ്ങിയെന്ന ആരോപണം അതീവ ഗൗരവമാണ്. ബാര്‍ ഹോട്ടലുകള്‍ സംബന്ധിച്ച കോടതി ഇടപെടലുകളുടെ മറവില്‍ ബാര്‍ ഉടമകളെ സമ്മര്‍ദ്ധത്തിലാക്കി പണം സമ്പാദിക്കുന്ന പ്രവൃത്തിയാണ് നടന്നിരിക്കുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Kochi, Kerala, Liquor, Court, Politics, Probe, K.M.Mani, Sarah Joseph Moves HC for CBI Probe into Bar Scam
സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം പ്രഹസനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ കൂടിയായ സാറാജോസഫ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. സംസ്ഥാനത്തെ ധനകാര്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവാണ്ആരോപണമുന്നയിച്ചിരിക്കുന്നത്.
സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ വരെ ഇടപെടാനുള്ള ഉറപ്പ് നല്‍കി കൈക്കൂലി വാങ്ങിയെന്ന ആരോപണം അതീവ ഗൗരവമാണ്. ബാര്‍ ഹോട്ടലുകള്‍ സംബന്ധിച്ച കോടതി ഇടപെടലുകളുടെ മറവില്‍ ബാര്‍ ഉടമകളെ സമ്മര്‍ദ്ധത്തിലാക്കി പണം സമ്പാദിക്കുന്ന പ്രവൃത്തിയാണ് നടന്നിരിക്കുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.