ഏഷ്യാനെറ്റ് ചാനല്‍ ചര്‍ചയില്‍ നിന്നും സന്ധ്യ ഇറങ്ങിപ്പോയതിന്റെ പേരിലും വിവാദം
Dec 20, 2013, 17:38 IST
തിരുവനന്തപുരം: സോളാര്‍ സമരവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തി വരുന്ന ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പൊട്ടിത്തെറിച്ച വീട്ടമ്മ സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ചയില്‍ നിന്നും ഇറങ്ങിപ്പോയതിന്റെ പേരിലും വിവാദം. ചര്‍ചയില്‍ പങ്കെടുത്ത മറ്റൊരുസ്ത്രീയുടെ ചോദ്യത്തില്‍ പ്രകോപിതയായാണ് സന്ധ്യ ചാനല്‍ ചര്‍ചയില്‍ നിന്നും ഇറങ്ങിപ്പോയത്.
500ഓളം വീട്ടമ്മമാരുള്ള ക്ലിഫ്ഹൗസ് പരിസരത്തെ വീടുകളില്‍ നിന്നും സന്ധ്യമാത്രം എന്തിനുപ്രതിഷേധിക്കാന് വന്നു എന്ന ചേദ്യമാണ് സദസില്‍ നിന്നും ഒരു സ്ത്രീ ഉന്നയിച്ചത്. തന്റെ പ്രതിഷേധത്തെ ദുര്‍വാഖ്യാനം ചെയ്യുന്ന രീതിയിലുള്ള ചോദ്യമാണ് ചോദിച്ചതെന്ന് പറഞ്ഞാണ് സന്ധ്യ ചര്‍ചയില്‍ നിന്നും ഇറങ്ങിപ്പോയത്.
വഴി തടസപ്പെടുത്തില്ലെന്ന് പോലീസും ഇടതുമുന്നണിയും ഉറപ്പു നല്‍കിയതുവഴി തന്റെ പ്രതിഷേധത്തിന് ഫലമുണ്ടായെന്നാണ് സന്ധ്യ വാദിച്ചത്. ഏത് രാഷ്ട്രീയപ്രസ്ഥാനമായാലും തന്നെപ്പോലെ ചിന്തിക്കുന്ന വീട്ടമ്മമാര്‍ ഇതിനെതിരെ പ്രതികരിക്കുമെന്ന് സന്ധ്യ വാദിച്ചു.
പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സന്ധ്യയ്ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ടായി. സന്ധ്യയുടെ പ്രതിഷേധം അരാഷ്ട്രീയവാദമാണെന്നും സമരങ്ങളുടെ രീതി മാറേണ്ടതുണ്ടെന്നുമുള്ള നിലയില്‍ ചര്‍ചകള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ പരിപാടിയില്‍ വിഷയം ചര്‍ച ചെയ്തത്. വീട്ടമ്മയായ സന്ധ്യയെക്കൂടാതെ ആസൂത്രണ ബോര്‍ഡ് അംഗം വിജയരാഘവന്, സി.പി.എം സംസ്ഥാന സമിതി അംഗം വരദരാജന് തുടങ്ങിയവരും വിവിധ മേഖലകളിലുള്ളവരും പങ്കാളികളായിരുന്നു. സന്ധ്യയെ കടന്നാക്രമിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് കൂടുതലും ഉണ്ടായത്. ഇത് മനപ്പൂര്‍വമാണെന്നും വ്യക്തമായതോടെയാണ് സന്ധ്യ ഇറങ്ങിപ്പോയത്. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയാതെ സന്ധ്യ ഇറങ്ങിപ്പോയെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Sandhya lone protest against LDF strike: Asianet Nerkkuner controversy Thiruvananthapuram, Kerala, Channel, Asianet, Discuss, News, Protest, CPM, Sandhya lone protest against LDF Uparodam, Nerkuner, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.