Portfolios divided | സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ചു; 3 മന്ത്രിമാർക്ക് കൈമാറി

 


തിരുവനന്തപുരം: (www.kvartha.com) ഭരണഘടന വിരുദ്ധ പരാമർത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുർ റഹ്‌മാൻ എന്നിവർക്കാണ് പുതിയ ചുമതലകൾ ലഭിച്ചത്. ഫിഷറീസ് വകുപ്പ് അബ്ദുർ റഹ്‌മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ അംഗീകരിച്ചു.
                                   
Portfolios divided | സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ചു; 3 മന്ത്രിമാർക്ക് കൈമാറി

സജി ചെറിയാന് പകരം തൽക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടായാൽ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് വേണ്ടിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. തിരിച്ചടി നേരിട്ടാൽ മാത്രം പുതിയ മന്ത്രിയെ കുറിച്ച് ആലോചിച്ചേക്കും.

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്. പ്രസ്താവന വിവാദമാവുകയും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നത്.

Keywords:  Latest-News, Kerala, Top-Headlines, Thiruvananthapuram, Minister, Government, CPM, Political Party, Politics, Saji Cheriyan's portfolios divided among ministers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia