Sajeev Joseph | കെ എസ് യു പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നത് ഫാസിസമെന്ന് അഡ്വ. സജീവ് ജോസഫ് എം എല്‍ എ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) ആള്‍മാറാട്ടം നടത്തി യൂനിവേഴ്സിറ്റി യൂനിയന്‍ ഇലക്ഷനില്‍ മത്സരിക്കുന്ന എസ് എഫ് ഐ നീക്കം ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും സമാധാനപരമായി സമരം ചെയ്യുന്ന കെ എസ് യു നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നത് ഫാസിസത്തിന് കുടപിടിക്കുന്നതിന് തുല്യമാണെന്നും അഡ്വ. സജീവ് ജോസഫ് എംഎല്‍എ.

കെ എസ് യു കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ മണ്ഡലം കമിറ്റി രൂപീകരണ കാംപെയ് നായ 'ആധാറി' ന്റെ ജില്ലാ തല ഉദ്ഘാടനം ഉളിക്കലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉളിക്കല്‍ ജവഹര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അധ്യക്ഷത വഹിച്ചു.

Sajeev Joseph | കെ എസ് യു പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നത് ഫാസിസമെന്ന് അഡ്വ. സജീവ് ജോസഫ് എം എല്‍ എ

കെപിസിസി മെമ്പര്‍ ചാക്കോ പാലക്കലോടി, ഡിസിസി സെക്രടറിമാരായ ബേബി തോലാനി, ബെന്നി തോമസ്, ജോജി വര്‍ഗീസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് എ ജെ, കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, സംസ്ഥാന കമിറ്റി അംഗങ്ങളായ അന്‍സില്‍ വാഴപ്പള്ളില്‍, ആദര്‍ശ് മാങ്ങാട്ടിടം, ആകാശ് ഭാസ്‌കരന്‍, ബ്ലോക് പ്രസിഡന്റുമാരായ ഉജ്വല്‍ പവിത്രന്‍, ഹരികൃഷ്ണന്‍ പാളാട്, മുഹമ്മദ് റിബിന്‍, രാഗേഷ് ബാലന്‍, അബിന്‍ വടക്കേകര, അമല്‍ തോമസ്, ശഹനാദ് ടി, യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയംഗം ഷാജു സി, ആദിത് ഷാജി, ബ്ലോക് സെക്രടറി ജോജോ പാലാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Adv. Sajeev Joseph MLA Against SFI, Kannur, News, Politics, SFI, Allegation, Inauguration, KPCC, Trapped, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia