Railway Safety | റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സിസിടിവി ക്യാമറകളും സ്‌കാനറുകളും സ്ഥാപിക്കും; എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്‍പിഎഫ് ഐജി

 




കണ്ണൂര്‍: (www.kvarth.com) കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ആര്‍പിഎഫ് ഐജി ടി എം ഈശ്വരറാവു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കുമെന്നും ഈശ്വരറാവു പറഞ്ഞു. 

കണ്ണൂരിലെത്തി തീവയ്പ്പുണ്ടായ കോച് പരിശോധിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറിയ സ്റ്റേഷനുകളിലടക്കം കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ട്രെയിനുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. 

നിലവില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതുകൊണ്ട് എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ജീവനക്കാരുടെ കുറവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സുരക്ഷയുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകള്‍ സ്ഥാപിക്കും. പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാവിധ സഹകരണവും ഉറപ്പാക്കുമെന്നും ഈശ്വരറാവു പറഞ്ഞു. 

Railway Safety | റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സിസിടിവി ക്യാമറകളും സ്‌കാനറുകളും സ്ഥാപിക്കും; എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്‍പിഎഫ് ഐജി


ഇതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഉന്നതതല യോഗം ചേര്‍ന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരും കണ്ണൂരിലെത്തി. 

കൊച്ചി, ബെംഗ്‌ളൂറു യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെത്തിയത്. ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി, ബോഗികള്‍ പരിശോധിച്ചശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി സംഘം മടങ്ങിയത്.

Keywords:  News, Kerala, State, Kannur, Media, Train, Railway, Top-Headlines, Trending, Attack, Safety will be increased in trains says RPF IG.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia