പുറത്താക്കലുറപ്പായി; ഇരുട്ടിവെളുക്കും മുമ്പ് എസ് രാജേന്ദ്രന്‍ നിലപാട് മാറ്റി, ഇനി സിപിഐയിലേക്കോ? ഡിഎംകെയിലേക്കോ?

 


തിരുവനന്തപുരം: (www.kvartha.com 03.01.2022) കുമളിയില്‍ നടക്കുന്ന ഇടുക്കി ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഞായറാഴ്ച വ്യക്തമാക്കിയ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ഇരുട്ടിവെളുക്കുംമുമ്പ് നിലപാട് മാറ്റി. തിരഞ്ഞെടുപ്പില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും ബ്രാഞ്ച് മുതല്‍ ഏര്യാ വരെയുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നതിനും അച്ചടക്കനടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് തീരുമാനം മാറ്റിയതെന്നറിയുന്നു.
                
പുറത്താക്കലുറപ്പായി; ഇരുട്ടിവെളുക്കും മുമ്പ് എസ് രാജേന്ദ്രന്‍ നിലപാട് മാറ്റി, ഇനി സിപിഐയിലേക്കോ? ഡിഎംകെയിലേക്കോ?

ഞായറാഴ്ച ജില്ലയിലെ ചില നേതാക്കളുമായി രാജേന്ദ്രന്‍ സംസാരിച്ചെങ്കിലും അനുകൂലനിലപാടുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ ദേവികുളം സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന അന്വേഷണ കമീഷന്‍ റിപോർട് അനുകൂലമായാലും സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നത് കടുത്ത അച്ചടക്കലംഘനമാണെന്നും നടപടിയുണ്ടാകുമെന്നും മുതിര്‍ന്ന നേതാവായ എം എം മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മൂന്ന് തവണ എംഎല്‍എയായിരുന്ന രാജേന്ദ്രന്‍ ഇത്തവണയും മത്സരിക്കാന്‍ കരുക്കള്‍ നീക്കിയിരുന്നു. രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മത്സരിക്കേണ്ടെന്ന് പാര്‍ടി തീരുമാനിച്ചതോടെ രാജേന്ദ്രന്‍ അസ്വസ്ഥനായി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും സജീവമായില്ല. അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള മേഖലകളില്‍ വോട് ചോര്‍ചയും ഉണ്ടായി. ഇതെല്ലാം അന്വേഷണ കമീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്. പാര്‍ടിയുമായി നിസഹകരണം തുടരുമ്പോഴും സിപിഐയുമായും ഡിഎംകെയുമായും രാജേന്ദ്രന്‍ ചര്‍ച നടത്തിയതായും വാര്‍ത്തകളുണ്ട്. രാജേന്ദ്രന്റെ പ്രവര്‍ത്തന മേഖലയായ ദേവികുളത്തും മൂന്നാറിലും സിപിഎമും സിപിഐയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ആ സ്ഥിതിക്ക് അദ്ദേഹം സിപിഐയിലേക്ക് പോയാല്‍ എല്‍ഡിഎഫില്‍ വലിയ പ്രതിഷേധമുണ്ടായേക്കും.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. മൂന്നാറിലത് കൂടുതലാണ്. സിപിഎമിലുള്ളപ്പോള്‍ സര്‍കാര്‍ ഭൂമി കയ്യേറി വീട് വച്ചത് ഉള്‍പെടെയുള്ള ആരോപണങ്ങള്‍ രാജേന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചിരുന്നത്. അക്കാര്യങ്ങളിലൊക്കെ ഇനി സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Keywords:  Kerala, Thiruvananthapuram, News, Politics, Top-Headlines, CPI, DMK, Idukki, MLA, State, Government, land, S Rjendran, CPM, Political party, S Rajendran changed his stand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia