കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു

 


ADVERTISEMENT

കരിപ്പൂര്‍: എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കേടുപറ്റിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു. ഞായറാഴ്ച രാത്രി 9.30  തോടുകൂടി  കോഴിക്കോട് നിന്നും  ജിദ്ദയിലേക്കുള്ള  ജംബോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്ക്ക് കേടുപറ്റിയത്.

എന്നാല്‍ കരിപ്പൂരില്‍ രണ്ട് റണ്‍വേകള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസിന് മുടക്കമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റണ്‍വേയുടെ അറ്റകുറ്റപണി ആറു മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുമെന്നും കേടുപാടു സംഭവിച്ച റണ്‍വേ പൂര്‍ണമായും
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു
പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍  മൂന്നു ദിവസമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് തകരാര്‍ സംഭവിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം എല്ലാ വിമാനത്താവളങ്ങളിലും  കൈമാറിയിട്ടുണ്ട്.

Keywords:  Karipur Airport, Flight, Kozhikode, Message, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia