Died | താഴെ ചൊവ്വയില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചികിത്സയ്ക്കിടെ മരിച്ചു
Aug 20, 2023, 22:52 IST
അഞ്ചരക്കണ്ടി: (www.kvartha.com) താഴെ ചൊവ്വയില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അഞ്ചരക്കണ്ടി കല്ലായിയിലെ പെയിന്റിങ്ങ് തൊഴിലാളിയായ യുകെ പ്രഗീഷാണ്(31) മരിച്ചത്. വേങ്ങാട് മണ്ഡലം ആര്‍ എസ് എസ് കാര്യവാഹായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ താഴെ ചൊവ്വയില്‍ വെച്ച് ബൈക് അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ച പ്രഗീഷ് അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
മൃതദേഹം കുരിയോട് സംഘസ്ഥാനില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധി സഹപ്രവര്‍ത്തകരും പ്രദേശവാസികളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംഘപരിവാര്‍ നേതാക്കളായ വത്സന്‍ തില്ലങ്കേരി, വി ശശിധരന്‍, ഒ രാഗേഷ്, കെ സജീവന്‍, എപി പുരുഷോത്തമന്‍, പ്രജിത് ഏളക്കുഴി, എന്‍ ഭാസ്‌കരന്‍, പിആര്‍ രാജന്‍, വിജയന്‍ വട്ടിപ്രം, കെപി ഹരീഷ് ബാബു തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ താഴെ ചൊവ്വയില്‍ വെച്ച് ബൈക് അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ച പ്രഗീഷ് അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
Keywords: RSS Worker Died In Road Accident, Kannur, News, RSS Worker Died, Road Accident, Treatment, Hospital, Treatment, Dead Body, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.