മഅ്ദനിയെ ചേര്‍ത്ത് സിപിഎമ്മിന് ആര്‍എസ്പിയുടെ ആക്രമണ പരമ്പര, പ്രേമചന്ദ്രന് മഅ്ദനിയുടെ സ്വന്തം
Aug 9, 2015, 12:14 IST
തിരുവന്തപുരം: (www.kvartha.com 09.08.2015) 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം മഅ്ദനിയുമായി ഉണ്ടാക്കിയ ബന്ധത്തെ സിപിഎമ്മുമായും ഇടതുമുന്നണിയുമായുമുള്ള ബന്ധം പിരിഞ്ഞു പോയ ശേഷവും വിമര്ശിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്പി നേതൃത്വം മഅ്ദനിയുമായി ഇപ്പോഴും നിലനിര്‍ത്തുന്നത് അടുത്ത ബന്ധം. എന്നാല്‍ അതു മറച്ചുവച്ച് മഅ്ദനിയെയും സിപിഎമ്മിനെയും ചേര്‍ത്ത് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന ആര്‍എസ്പിയുടെ നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗംപോലും അമ്പരന്നിരിക്കുകയാണ്.
ശനിയാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലും ദേശീയ നേതാക്കളായ പ്രൊഫ. ടി ജെ ചന്ദ്രചൂഡനും അബനി റോയിയും ഈ വിഷയം ഉന്നയിച്ചതോടെയാണ് ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാതിരുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി വിട്ട ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന് കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ചു വിജയിച്ചിരുന്നു. ഇതേ പ്രേമചന്ദ്രനാണ് മഅ്ദനിയുമായും പിഡിപിയുമായും ഏറ്റവും അടുപ്പം പുലര്‍ത്തുന്നത്. മഅ്ദനിയുടെ ജന്മ ജില്ലയും പിഡിപിക്ക് ഇപ്പോഴും കുറേയൊക്കെ ശക്തിയുള്ള സ്ഥലവുമാണ് കൊല്ലം.
തെരഞ്ഞെടുപ്പിലും അതിനു മുമ്പും ശേഷവും പ്രേമചന്ദ്രന് മഅ്ദനിയോടും പിഡിപിയോടും നല്ല ബന്ധത്തിലാണ്. തിരിച്ച് പിഡിപി പ്രേമചന്ദ്രനെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സഹായിക്കുകയും ചെയ്തതായാണു വിവരം. കൊല്ലത്തെ ഇരവിപുരം മണ്ഡലത്തില്‍ നിന്നു നിയമസഭാംഗമായ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, മഅ്ദനിയുടെ കുടുംബം ഉള്‍പ്പെടുന്ന കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ആര്‍എസ്പി എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് എന്നിവരും മഅ്ദനിയുടെ പിന്തുണ തേടുകയും ലഭിക്കുകയും ചെയ്തവരാണ്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി ഒമ്പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തനായി 2007ല്‍ തിരിച്ചെത്തിയ മഅ്ദനിക്ക് ശംഖുമുഖത്ത് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തവരില്‍ അന്ന് ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രനുമുണ്ടായിരുന്നു. പിന്നീട് 2010ല്‍ ബംഗളൂരു സ്ഫോടനക്കേസില്പ്പെട്ട് ജയിലിലായ ശേഷം കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ ജാമ്യത്തില്‍ മഅ്ദനി കേരളത്തിലെത്തിയപ്പോള്‍ വിവാഹത്തില്‍ പങ്കെടുത്തും പ്രേമചന്ദ്രന് അടുപ്പം നിലനിര്‍ത്തി. പൊതുവേ മുസ്്ലിം നേതാക്കളുമായും സംഘടനകളുമായും അടുപ്പം പുലര്‍ത്തുന്ന പ്രേമചന്ദ്രന് മഅ്ദനിയെ അകറ്റിനിര്‍ത്താനോ അദ്ദേഹത്തെ തള്ളിപ്പറയാനോ തയ്യാറായിട്ടില്ല. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ ആര്‍എസ്പി തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തോട് പ്രേമചന്ദ്രന് നിസ്സഹായത കാണിക്കുന്നതില്‍ പിഡിപി പ്രവര്‍ത്തകര്‍ക്ക് അമര്ഷമുണ്ടത്രേ. അവരിലൊരു വിഭാഗം ഈ വിവരം മഅ്ദനിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala, Abdul-Nasar-Madani, CPM, RSP, Ex minister Premachandran, RSP attack again to Madani relation of CPM;but RSP mp has strong relation with Madani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.