ഇടുക്കി: (www.kvartha.com 26.07.2015) കെ.എസ്.ആര്‍ .ടി .സി ബസ്സില്‍ അമ്മയോടൊപ്പം യാത്ര ചെയ്ത രണ്ട് വയസുകാരിയുടെ സ്വര്‍ണ്ണ വള മോഷ്ടിച്ച യുവതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു .മണിയാറന്‍കുടി ചെമ്പകപ്പാറ വേലിക്കകത്ത് ഷിമിലിന്റെ ഭാര്യ മഞ്ജു (ശ്യാമ 29) വിനെയാണ് അറസ്റ്റ് ചെയ്തത്.
കോതമംഗലത്തു നിന്നും ചെറുതോണിക്ക് യാത്ര ചെയ്യുകയായിരുന്ന മലയന്‍കീഴ് കിഴി മറിയത്ത് ജിജോ മാത്യുവിന്റെ ഭാര്യ റ്റിനു വിന്റെ മടിയിലിരുന്ന മകളുടെ കൈയില്‍ നിന്നുമാണ് പ്രതി വള ഊരിയെടുത്തത്.
അടുത്ത സീറ്റിലിരുന്ന ശ്യാമ കുട്ടിയെ കൈയില്‍ പിടിച്ച് കളിപ്പിക്കുകയും ഇടയ്ക്ക് വള ഊരിയെടുക്കുകയും ആയിരുന്നു.ചെറുതോണിയ്ക്ക് ടിക്കറ്റെടുത്ത ശ്യാമ ചേലച്ചുവട്ടില്‍ ഇറങ്ങി. തുടര്‍ന്ന് യാത്ര ചെയ്ത റ്റിനു ചുരുളിയിലെത്തിയപ്പോഴാണ് വള നഷ്ടപ്പെട്ടതറിഞ്ഞത. കണ്ടക്ടറെ വിവരം ധരിപ്പിച്ച മാതാവ് അടുത്ത ജംഗ്ഷനില്‍ ഇറങ്ങി.ഉടന്‍ പുറകേ വന്ന ബസ്സില്‍ പ്രതിയെ കാണുകയും നാട്ടുകാരെ കൂട്ടി പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ ചെരുപ്പിനിടയില്‍ ഒളിപ്പിച്ച നിലയില്‍ വള കണ്ടെടുത്തു. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. എം.കെ. തങ്കപ്പന്‍ ,വനിതാ സി.പി.ഒ. ജാസ്മിന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Keywords: Kerala, Idukki, Arrest, Police, bus, Robbery in Bus: woman arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.