Robbery | തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ 5 കടകളില്‍ മോഷണം: പണവും മൊബൈലുകളും ലോടറി ടികറ്റുകളും കവര്‍ന്നു
Jul 18, 2023, 21:07 IST
തലശേരി: (www.kvartha.com) തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ നാരങ്ങാപുറത്തെ അഞ്ചു കടകളില്‍ ഒരേ രീതിയില്‍ മോഷണം. പണവും മൊബൈലുകളും ബംബര്‍ ലോടറി ടികറ്റുകളും മോഷണം പോയി. പച്ചക്കറി മാര്‍കറ്റിന്റെ റെയിലോരത്തുള്ള പി പി എല്‍ സ്റ്റോര്‍, തൊട്ടടുത്തുള്ള പച്ചക്കറിക്കട, പച്ചക്കറികള്‍ സൂക്ഷിക്കുന്ന മുറി, ടിസി മുക്കിലെ വണ്‍ ഫോര്‍ വണ്‍ മൊബൈല്‍ കട, സമീപത്തെ ലോടറി കം സ്റ്റേഷനറി സ്റ്റാള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പുലര്‍ചെ മോഷണം നടന്നത്.
പച്ചക്കറി, മുട്ടപ്പീടിക കടകളില്‍ മുകളിലെ ആസ് ബസ് സ്റ്റോഴ്സ് ഷീറ്റുകള്‍ തകര്‍ത്തും മൊബൈല്‍ ഷോപില്‍ മുകളിലെ ഓടുകള്‍ ഇളക്കി മാറ്റിയുമാണ് കള്ളന്‍ കയറിയത്. പി പി എല്‍ സ്റ്റോറില്‍ സൂക്ഷിച്ച 15,000 രൂപയും കാണാനില്ല. മോഷണസമയം ശക്തമായ മഴ പെയ്തതിനാല്‍ അകത്തെ പാകിംഗ് സാധനങ്ങള്‍ ഉള്‍പെടെ കുതിര്‍ന്നു നശിച്ചതായി കടയുടമ ധര്‍മ്മടം സ്വദേശി നൗശാദ് പറഞ്ഞു.
ടിസി മുക്കിലെ മൊബൈല്‍ ഷോപില്‍ നിന്നും വില്‍പനക്ക് വച്ചതും റിപയര്‍ ചെയ്തതും റിപയറിനായി സൂക്ഷിച്ചതുമായ മൊബൈല്‍ സെറ്റുകളും ഹെഡ് സെറ്റുകള്‍, ചാര്‍ജറുകള്‍ ഉള്‍പെടെ നഷ്ടപ്പെട്ടു. ഏതാണ്ട് 19,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി കടയുടമ പൊന്യം ചുണ്ടങ്ങാ പൊയില്‍ സ്വദേശിനി ഷീബ ജയന്‍ പറഞ്ഞു.
ഇതിന് തൊട്ടപ്പുറത്തുള്ള ലോടറി കംസ്റ്റേഷനറി കടയിലും മോഷണം നടന്നു. ഇവിടെ നിന്ന് ലോടറിയുടെ 12 ബംബര്‍ ടികറ്റുകളാണ് നഷ്ടപ്പെട്ടത്. കടക്കാരന് ഏതാണ്ട് 4000 രൂപയുടെ നഷ്ടമുണ്ട്. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തലശേരി പൊലീസെത്തി അന്വേഷണം നടത്തി.

Keywords: Robbery at 5 shops at Thalassery New Bus Stand: Cash, mobiles, lottery tickets stolen, Kannur, News, Robbery, Police, Complaint, Probe, Mobile Phone, Money, Lottery tickets, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.