മലയാളിയുടെ ഹൃദയം കവർന്ന ഋഷിരാജ് സിംഗ് അഭിവാദ്യം ഏറ്റുവാങ്ങി സെർവീസിൽ നിന്ന് വിരമിച്ചു

 


തിരുവനന്തപുരം: (www.kvartha.com 30.07.2021) 36 വർഷത്തെ സേവനത്തിന് ശേഷം ഡി ജി പി ഋഷിരാജ് സിംഗ് സെർവീസിൽ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാവിലെ  പേരൂര്‍ക്കട എസ് എ പി ഗ്രൗൻഡില്‍ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ചാണ് ഋഷിരാജ് സിംഗ് ഔദ്യോഗികമായി പടിയിറങ്ങിയത്.

 
മലയാളിയുടെ ഹൃദയം കവർന്ന ഋഷിരാജ് സിംഗ് അഭിവാദ്യം ഏറ്റുവാങ്ങി സെർവീസിൽ നിന്ന് വിരമിച്ചു


ജയിൽ ഡി ജി പിഎയാണ് അദ്ദേഹം വിരമിച്ചത്. 1985 ബാച് ഐപിഎസുകാരനാണ്. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ്  24ാം വയസിലാണ് കേരളത്തിലെത്തിയത്. പുനലൂർ എ എസ് പിയായാണ് സെർവീസ് തുടങ്ങിയത്. സംസ്ഥാനത്ത് ട്രാൻസ്പോർട് കമീഷണർ, കെ എസ് ഇ ബി ചീഫ് വിജിലൻസ് ഓഫീസർ, എക്സൈസ് കമീഷണർ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചു.

സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്ട്രയിലും ജോലി ചെയ്തു. ഇനിയുള്ള കാലവും കേരളത്തിൽ തന്നെ തുടരുമെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തന മികവും വ്യത്യസ്തമായ മീശയും കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്.


Keywords:  Thiruvananthapuram, Kerala, News, Police, Top-Headlines, DGP, KSEB, Vigilance, CBI, Maharashtra, Rishiraj Singh retired from service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia