യു ഡി എഫിന് പിള്ളയുടെ ഭീഷണി; പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

 


തിരുവനന്തപുരം: (www.kvartha.com 20.01.2015) യു ഡി എഫിന് പിള്ളയുടെ ഭീഷണി. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ സംസാരിച്ചതിന് തന്നെ യു ഡി എഫില്‍ നിന്നും പുറത്താക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പിള്ളയുടെ ഭീഷണി.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ തനിക്ക് സന്തോഷമാണെന്ന് പറഞ്ഞ പിള്ള പുറത്തു വരുന്ന താന്‍ അകത്തുളളതിനേക്കാള്‍ ശക്തനായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടത് എന്തിനാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും പിളള പറഞ്ഞു.

കഴിഞ്ഞദിവസം ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ചീഫ് വിപ്പ് പി സി ജോര്‍ജുമായും കേരള കോണ്‍ഗ്രസ് നേതാവ്  ആര്‍ ബാലകൃഷ്ണപിള്ളയുമായും നടത്തിയ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ശബ്ദരേഖയില്‍ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് മാണിക്കെതിരെ പിള്ള ഉന്നയിച്ചത്.

അടുത്തിടെ മകനും എം എല്‍ എയുമായ  കെ.ബി.ഗണേഷ്‌കുമാര്‍ നിയമസഭയില്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും  കടുത്ത അഴിമതി ആരോപണവുമായി രംഗത്തെത്തിയപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കാതെ യു.ഡി.എഫിനോട് അനുകൂലമായ നിലപാട് പിള്ള സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ എം മാണിക്കെതിരെ പരസ്യമായി പിള്ള രംഗത്തെത്തിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കയാണ്.
യു ഡി എഫിന് പിള്ളയുടെ ഭീഷണി; പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
താന്‍ മുഖ്യമന്ത്രിയോട് നേരത്തെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും പിള്ള
പറഞ്ഞിരുന്നു. ബിജുവിന്റെ ആരോപണം കൂടാതെ മറ്റ് പല അഴിമതികളും മാണി നടത്തിയതായും പിള്ള ആരോപിച്ചിരുന്നു. എന്നാല്‍ പിള്ളയുടെ ആരോപണം  തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനു പകരം വീട്ടാനെന്നവണ്ണം തന്റെ ഫോണ്‍ സംഭാഷണം ശരിവെച്ചുകൊണ്ട് പിള്ള പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രിക്ക് കോഴ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്നാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, K.M.Mani, R.Balakrishna Pillai, Chief Minister, Oommen Chandy, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia