ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് തൊഴില്‍ മന്ത്രി; ചികിത്സയ്ക്ക് 15,000 രൂപ, മരിച്ചവരുടെ കുടുംബത്തിന് 50,000; താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം; നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com 07.12.2016) കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനുളള നടപടികള്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം ഉണ്ടാകേണ്ടതുണ്ട്. ട്രേഡ് യൂണിയനുകളുടെ ഭാഗമാകുന്നത് ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുതിന് ഇടവരുത്തും. തൊഴില്‍ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പുതുതായി വിഭാവനം ചെയ്തിട്ടുളള ആരോഗ്യപദ്ധതിയില്‍ അംഗങ്ങളാകുന്ന ഓരോ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും 15,000 രൂപ സൗജന്യ ചികിത്സയ്ക്കായും മരണപ്പെട്ടാല്‍ 50,000 രൂപയും ലഭ്യമാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. ഇതിനുളള മുഴുവന്‍ പ്രീമിയം തുകയും സര്‍ക്കാര്‍ വഹിക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് തൊഴില്‍ മന്ത്രി; ചികിത്സയ്ക്ക് 15,000 രൂപ, മരിച്ചവരുടെ കുടുംബത്തിന് 50,000; താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം; നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടൊയാകും പദ്ധതി നടപ്പാക്കുക. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട താമസസൗകര്യത്തിനായി പാലക്കാട് ജില്ലയില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയായിവരികയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ഈ പദ്ധതി നടപ്പാക്കും. തൊഴിലാളികളില്‍ നിന്നും ചെറിയ തുക ഈടാക്കിയാകും ഹോസ്റ്റല്‍ താമസത്തിനു നല്‍കുക. ലഹരി വസ്തുക്കളും നിയമവിരുദ്ധ പുകയില ഉല്‍പ്പങ്ങളും ഉപയോഗിക്കുവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലധികം തൊഴിലാളികള്‍ പങ്കെടുത്തു. ത്വക്ക്, ദന്ത വിഭാഗങ്ങളിലടക്കം അഞ്ച് ഡോക്ടര്‍മാരും 30 നഴ്‌സിംഗ്-പാരാമെഡിക്കല്‍ അംഗങ്ങളുമടങ്ങുന്ന ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

Keywords:  Kerala, Thiruvananthapuram, palakkad, Other state worker, Minister, Human- rights, Health Department, Hospital Facilities, Ernakulam, Kozhikode, TP Ramakrishnan, Rights of other state labours: Government is commited to protect them. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia