Result | ഹയര്‍ സെകന്‍ഡറി തുല്യത പരീക്ഷ; കണ്ണൂര്‍ ജില്ലക്ക് മികച്ച വിജയം; കോമേഴ്സില്‍ തലശേരി ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ഇര്‍ശാനക്ക് ഫുള്‍ എ പ്ലസ്
Jul 19, 2023, 22:22 IST
കണ്ണൂര്‍: (www.kvartha.com) സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെകന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരില്‍ 381 പേരും പാസായി.
കോമേഴ്സില്‍ തലശ്ശേരി ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പഠിച്ച ഇശതൂല്‍ ഇര്‍ശാനക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ ഇര്‍ശാന പ്ലസ് വണില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ ജോലി ആവശ്യാര്‍ഥം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിനാലാണ് പഠനം മുടങ്ങിയത്. പിന്നീട് തിരിച്ചെത്തിയപ്പോഴും പഠനമോഹം ഉള്ളിലുണ്ടായിരുന്നു. പഠിക്കുന്നതിന് ഭര്‍ത്താവ് സംശീറും പ്രോത്സാഹനം നല്‍കിയതോടെ തുല്യതാ ക്ലാസില്‍ ചേര്‍ന്നു.
പഠനത്തിന് അധ്യാപകരും സഹപഠിതാക്കളും സഹായിച്ചെന്നും തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹമെന്നും ഇര്‍ശാന പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഇര്‍ശാന ഭര്‍ത്താവിനൊപ്പം ബിസനസ് നടത്തുകയാണ്.
ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയില്‍ ഏറ്റവും അധികം പേര്‍ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍ പഠനകേന്ദ്രത്തിലാണ്. പരീക്ഷ എഴുതിയ 54 പേരില്‍ 49 പേരും പാസായി.
മറ്റു പഠനകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങള്‍ ചുവടെ.
മാത്തില്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ (22-20), മാടായി എച് എസ് എസ് (36-28), പള്ളിക്കുന്ന് എച് എസ് എസ് ( 28-28), കണ്ണൂര്‍ മുന്‍സിപല്‍ എച് എസ് എസ് (37-35), തലശേരി ഗേള്‍സ് എച് എസ് എസ് ( 26-22), തലശേരി ബ്രണ്ണന്‍ എച് എസ് എസ് (28-22), പാനൂര്‍ എച് എസ് എസ് (20-19), ചൊക്ലി എച് എസ് എസ് (25-23), കൂത്തുപറമ്പ് എച് എസ് എസ് (32-28), മട്ടന്നൂര്‍ (22-20), ഇരിക്കൂര്‍ (24-20), ഇരിട്ടി ( 28-24), പേരാവൂര്‍ (30-26), കണിയന്‍ചാല്‍ (26-22).

Keywords: Higher Secondary Equivalency Examination; Great success for Kannur district, Kannur, News, Education, Exam, Result, Ishathul Irshana, Commerce, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.