ജമാഅത്തെ ഇസ്ലാമി വിതച്ചതു കൊയ്തപ്പോള്‍ മങ്കട വിവാദം സമുദായ മാധ്യമങ്ങള്‍ക്ക് ആഘോഷമായി
Nov 4, 2013, 10:00 IST
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പൊയ്മുഖം തുറന്നുകാട്ടാന്‍ പ്രമുഖ വാഗ്മി മൗലവി ജമാലുദ്ദീന്‍ മങ്കടയുടെ പാളയം ഇമാം സ്ഥാനത്തു നിന്നുള്ള രാജി മുസ്ലിം സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ മാധ്യമങ്ങളിലിട്ട് അമ്മാനമാടി. സംഘപരിവാര്‍ പത്രമായ ജന്മഭൂമിക്കാകട്ടെ അത് മുസ്്‌ലിം നേതാവിന്റെ 'വഴിവിട്ട പോക്ക് തുറന്നുകാട്ടാന്‍' ലഭിച്ച അവസരവുമായി മാറി. കഴിഞ്ഞ ദിവസമാണ് ജമാലുദ്ദീന്‍ മങ്കട പാളയം ഇമാം സ്ഥാനത്തു നിന്ന് രാജിവച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പള്ളി കമ്മിറ്റി യോഗം അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയായിരുന്നു. പാച്ചല്ലൂര്‍ സ്വദേശിനിയുമായി ഉണ്ടായ ബന്ധം രണ്ടാം വിവാഹത്തിലെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
ജമാഅത്ത് പ്രവര്‍ത്തകനായ മങ്കടയെ സംഘടനയില്‍ നിന്ന് നീക്കിയതായി ജമാഅത്ത് അമീര്‍ ടി. ആരിഫലി അറിയിച്ചെങ്കിലും കാര്യങ്ങള്‍ വഷളാവുകയും പിടിവിട്ടു പോവുകയും ചെയ്ത ശേഷമായിരുന്നു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ജമാഅത്ത് വഴിവിട്ടു ശ്രമിച്ചത്രേ. സാധാരണയായി ഇത്തരം സംഭവങ്ങള്‍ മുസ്്‌ലിം സമുദായത്തില്‍ ഉണ്ടാകുമ്പോള്‍ അതില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ കടുത്ത നിലപാടാണ് ജമാഅത്ത് സ്വീകരിക്കാറുള്ളത്. മാധ്യമം ദിനപത്രം ജമാഅത്തിന്റെ ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ അത്തരം പ്രതികളെ സമൂഹ മധ്യത്തില്‍ പിച്ചിച്ചീന്താറുമുണ്ട്. മങ്കട സ്വന്തം പ്രവര്‍ത്തകനായതുകൊണ്ട് അദ്ദേഹത്തോട് മൃദു സമീപനം സ്വീകരിച്ചതാണ് പിന്നീട് കുഴപ്പമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം വന്നപ്പോള്‍ മാധ്യമം ആഘോഷിച്ചെങ്കിലും മങ്കടയ്‌ക്കെതിരേ ഉറഞ്ഞുതുള്ളാന്‍ കിട്ടിയ അവസരം ലീഗ് മുഖപത്രം ചന്ദ്രിക കാര്യമായി ഉപയോഗപ്പെടുത്തിയില്ല. എങ്കിലും പത്രത്തിന്റെ ജനറല്‍ പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. മങ്കട പ്രശ്‌നത്തില്‍ ജമാഅത്തില്‍ ഭിന്നത രൂക്ഷമാണെന്നും മങ്കടയെ സംരക്ഷിക്കാനും പുറത്താക്കാനും വെവ്വേറെ വിഭാഗങ്ങള്‍ ശ്രമിക്കുന്നു എന്നുമായിരുന്നു ചന്ദ്രിക വാര്‍ത്ത. വ്യക്തിപരമായ കാരണങ്ങളാല്‍ പാളയം ഇമാം രാജിവച്ചു എന്ന പള്ളി കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവന അപ്രധാനമായാണു ചന്ദ്രിക പ്രസിദ്ധീകരിച്ചത്.
സമുദായത്തിനകത്തെ ചെറിയ ഭിന്നിപ്പുകള്‍ പര്‍വതീകരിച്ച് മാധ്യമം വാര്‍ത്തയാക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യുന്നതായി ലീഗിന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. സുലൈമാന്‍ സേട്ട്, അബ്ദുന്നാസര്‍ മഅ്ദനി എന്നിവരെ ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനും സമുദായത്തിനകത്തു വിള്ളലുണ്ടാക്കി മുതലെടുക്കാനും മാധ്യമം കിണഞ്ഞുപരിശ്രമിച്ചതായും ലീഗ് കേന്ദ്രങ്ങള്‍ പല വേദികളിലും സൂചിപ്പിച്ചിരുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ പൊതുവേ മിതത്വം കാണിച്ചുപോന്നിരുന്ന കാന്തപുരം വിഭാഗത്തിന്റെ പത്രം സിറാജ് മങ്കട പ്രശ്‌നം വലിയ വാര്‍ത്തയാക്കി. സിറാജിന്റെ ചുവടുപിടിച്ചാണ് മറ്റു മാധ്യമങ്ങള്‍ കാര്യം അന്വേഷിച്ചു തുടങ്ങിയത്. സമീപകാലത്ത് തിരുകേശ വിവാദവും മോഡിയെ അനുകൂലിച്ചു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവന നടത്തിയെന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാധ്യമത്തിന്റെ ചാനല്‍ മീഡിയ വണ്‍ വിവാദമാക്കിയതും സിറാജിനെ പ്രകോപിപ്പിച്ചതാണു കാര്യം.
മുമ്പ്, പി.ജെ. ജോസഫ് മന്ത്രിയായിരിക്കേ ഉണ്ടായ വിമാനയാത്രയിലെ പീഡന വിവാദം ആദ്യം റിപോര്‍ട്ട് ചെയ്യാന്‍ കിട്ടിയ അവസരം പോലും കാര്യമായി ഉപയോഗിക്കാന്‍ സിറാജ് ശ്രമിച്ചിരുന്നില്ല. പിന്നീട് വലിയ കോളിളക്കം സൃഷ്ടിക്കുകയും ജോസഫിന്റെ മന്ത്രിക്കസേര നഷ്ടപ്പെടുകയും ചെയ്ത വിവാദം സിറാജ് എക്‌സ്‌ക്ലൂസീവ് ആയി പുറത്തുകൊണ്ടുവന്നത് അകത്തെ പേജില്‍ അപ്രധാനമായാണ്. കുഞ്ഞാലിക്കുട്ടി വിഷയത്തിലും സിറാജ് ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. മറ്റുമാധ്യമങ്ങള്‍ ആഘോഷിച്ചതുപോലെ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ സിറാജ് പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാല്‍ ജമാഅത്ത് സ്വയംവരുത്തിവച്ച വിനമൂലം മങ്കട പ്രശ്‌നത്തില്‍ അവര്‍ പ്രത്യേക താല്‍പര്യം കാട്ടി. അല്ലായിരുന്നെങ്കില്‍ സംഭവം പുറത്തുവരാതെ പോകുമായിരുന്നു.
ജന്മഭൂമി ഒന്നാം പേജിലാണ് മങ്കട സംഭവം റിപോര്‍ട്ടു ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മങ്കട സ്വീകരിച്ചുപോന്ന കടുത്ത നിലപാടിനു പ്രതികാരമാക്കി അദ്ദേഹത്തിനെതിരായ സ്ത്രീ വിഷയം ഉപയോഗിക്കാന്‍ തേജസ് ശ്രമിച്ചില്ല എന്നതു വേറിട്ടു നിന്നു. പക്ഷേ, വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നുമില്ല. എന്നാല്‍, മുഖ്യധാരാ പത്രങ്ങളെല്ലാം തന്നെ പള്ളി കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവനയില്‍ പ്രശ്‌നം ഒതുക്കുകയാണു ചെയ്തത്.
(Updated)
Related News:
മങ്കടയുടെ രണ്ടാം വിവാഹത്തില്‍ ജമാഅത്തും പള്ളി കമ്മിറ്റിയും പ്രതിക്കൂട്ടില്‍
Keywords: Thiruvananthapuram, Kerala, Mosque, Marriage, Quran, Website, News, Woman, Love, Second marriage, Palayam imam, Resignation of Palayam Imam; Anti jamaa'th e ismali media in muslim community used as a revenge, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ജമാഅത്ത് പ്രവര്‍ത്തകനായ മങ്കടയെ സംഘടനയില്‍ നിന്ന് നീക്കിയതായി ജമാഅത്ത് അമീര്‍ ടി. ആരിഫലി അറിയിച്ചെങ്കിലും കാര്യങ്ങള്‍ വഷളാവുകയും പിടിവിട്ടു പോവുകയും ചെയ്ത ശേഷമായിരുന്നു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ജമാഅത്ത് വഴിവിട്ടു ശ്രമിച്ചത്രേ. സാധാരണയായി ഇത്തരം സംഭവങ്ങള്‍ മുസ്്‌ലിം സമുദായത്തില്‍ ഉണ്ടാകുമ്പോള്‍ അതില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ കടുത്ത നിലപാടാണ് ജമാഅത്ത് സ്വീകരിക്കാറുള്ളത്. മാധ്യമം ദിനപത്രം ജമാഅത്തിന്റെ ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ അത്തരം പ്രതികളെ സമൂഹ മധ്യത്തില്‍ പിച്ചിച്ചീന്താറുമുണ്ട്. മങ്കട സ്വന്തം പ്രവര്‍ത്തകനായതുകൊണ്ട് അദ്ദേഹത്തോട് മൃദു സമീപനം സ്വീകരിച്ചതാണ് പിന്നീട് കുഴപ്പമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം വന്നപ്പോള്‍ മാധ്യമം ആഘോഷിച്ചെങ്കിലും മങ്കടയ്‌ക്കെതിരേ ഉറഞ്ഞുതുള്ളാന്‍ കിട്ടിയ അവസരം ലീഗ് മുഖപത്രം ചന്ദ്രിക കാര്യമായി ഉപയോഗപ്പെടുത്തിയില്ല. എങ്കിലും പത്രത്തിന്റെ ജനറല്‍ പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. മങ്കട പ്രശ്‌നത്തില്‍ ജമാഅത്തില്‍ ഭിന്നത രൂക്ഷമാണെന്നും മങ്കടയെ സംരക്ഷിക്കാനും പുറത്താക്കാനും വെവ്വേറെ വിഭാഗങ്ങള്‍ ശ്രമിക്കുന്നു എന്നുമായിരുന്നു ചന്ദ്രിക വാര്‍ത്ത. വ്യക്തിപരമായ കാരണങ്ങളാല്‍ പാളയം ഇമാം രാജിവച്ചു എന്ന പള്ളി കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവന അപ്രധാനമായാണു ചന്ദ്രിക പ്രസിദ്ധീകരിച്ചത്.
സമുദായത്തിനകത്തെ ചെറിയ ഭിന്നിപ്പുകള്‍ പര്‍വതീകരിച്ച് മാധ്യമം വാര്‍ത്തയാക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യുന്നതായി ലീഗിന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. സുലൈമാന്‍ സേട്ട്, അബ്ദുന്നാസര്‍ മഅ്ദനി എന്നിവരെ ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനും സമുദായത്തിനകത്തു വിള്ളലുണ്ടാക്കി മുതലെടുക്കാനും മാധ്യമം കിണഞ്ഞുപരിശ്രമിച്ചതായും ലീഗ് കേന്ദ്രങ്ങള്‍ പല വേദികളിലും സൂചിപ്പിച്ചിരുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ പൊതുവേ മിതത്വം കാണിച്ചുപോന്നിരുന്ന കാന്തപുരം വിഭാഗത്തിന്റെ പത്രം സിറാജ് മങ്കട പ്രശ്‌നം വലിയ വാര്‍ത്തയാക്കി. സിറാജിന്റെ ചുവടുപിടിച്ചാണ് മറ്റു മാധ്യമങ്ങള്‍ കാര്യം അന്വേഷിച്ചു തുടങ്ങിയത്. സമീപകാലത്ത് തിരുകേശ വിവാദവും മോഡിയെ അനുകൂലിച്ചു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവന നടത്തിയെന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാധ്യമത്തിന്റെ ചാനല്‍ മീഡിയ വണ്‍ വിവാദമാക്കിയതും സിറാജിനെ പ്രകോപിപ്പിച്ചതാണു കാര്യം.
മൗലവി ജമാലുദ്ദീന്‍ മങ്കട |
ജന്മഭൂമി ഒന്നാം പേജിലാണ് മങ്കട സംഭവം റിപോര്‍ട്ടു ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മങ്കട സ്വീകരിച്ചുപോന്ന കടുത്ത നിലപാടിനു പ്രതികാരമാക്കി അദ്ദേഹത്തിനെതിരായ സ്ത്രീ വിഷയം ഉപയോഗിക്കാന്‍ തേജസ് ശ്രമിച്ചില്ല എന്നതു വേറിട്ടു നിന്നു. പക്ഷേ, വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നുമില്ല. എന്നാല്‍, മുഖ്യധാരാ പത്രങ്ങളെല്ലാം തന്നെ പള്ളി കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവനയില്‍ പ്രശ്‌നം ഒതുക്കുകയാണു ചെയ്തത്.
(Updated)
മങ്കടയുടെ രണ്ടാം വിവാഹത്തില്‍ ജമാഅത്തും പള്ളി കമ്മിറ്റിയും പ്രതിക്കൂട്ടില്‍
Keywords: Thiruvananthapuram, Kerala, Mosque, Marriage, Quran, Website, News, Woman, Love, Second marriage, Palayam imam, Resignation of Palayam Imam; Anti jamaa'th e ismali media in muslim community used as a revenge, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.