KSRTC | മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയില്‍ ബദല്‍ ഡ്രൈവറും കന്‍ഡക്ടറും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കിറങ്ങുന്നു; ഒരു ഡ്യൂടിക്ക് 715 രൂപ

 


ശബരിമല: (www.kvartha.com) മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയില്‍ ബദല്‍ ഡ്രൈവറും കന്‍ഡക്ടറും ബുധനാഴ്ച മുതല്‍ ജോലിക്കിറങ്ങും. ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്.

ഒരു ഡ്യൂടിക്ക് 715 രൂപയാണ് ഇവരുടെ പ്രതിഫലം. എട്ട് മണിക്കൂര്‍ ഡ്യൂടിക്ക് ശേഷം ജോലി നോക്കേണ്ടിവരുന്ന ഓരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. 10,000 രൂപ വീതം ഇവര്‍ കോര്‍പറേഷനില്‍ കരുതല്‍ മൂലധനമായി കെട്ടിവയ്ക്കണം എന്നാണ് നിബന്ധന.

KSRTC | മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയില്‍ ബദല്‍ ഡ്രൈവറും കന്‍ഡക്ടറും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കിറങ്ങുന്നു; ഒരു ഡ്യൂടിക്ക് 715 രൂപ

തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലായി 1765 കന്‍ഡക്ടര്‍മാര്‍, 1062 ഡ്രൈവര്‍മാര്‍ എന്നിവരെയാണ് നിയമിച്ചത്. ജില്ലാ അടിസ്ഥാനത്തിലാണ് ഇവരുടെ തെരഞ്ഞെടുപ്പ് നടത്തിയത്. മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.

ഓരോ ജില്ലയിലും നിയമനം ലഭിച്ച ഡ്രൈവര്‍, കന്‍ഡക്ടര്‍ എന്ന ക്രമത്തില്‍: പത്തനംതിട്ട- 61, 154, കൊല്ലം- 182, 157, ആലപ്പുഴ - 24, 116, കോട്ടയം- 108, 195, എറണാകുളം- 68, 248, ഇടുക്കി- 76, 147, തൃശൂര്‍- 16, 141, പാലക്കാട് 74, 112, മലപ്പുറം- 41, 84, കോഴിക്കോട്- 66, 92, വയനാട് - 84, 124, കണ്ണൂര്‍- 55, 118, കാസര്‍കോട് - 41, 77.

2012ല്‍ കാലഹരണപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിഎസ്സി റാങ്ക് പട്ടികയില്‍ ഉണ്ടായിരുന്നവരും 2013ല്‍ കാലാവധി കഴിഞ്ഞ റിസര്‍വ് കന്‍ഡക്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുമാണ് ഇവര്‍. ഇതിനു പുറമേ റാങ്ക് പട്ടികയില്‍ ഉള്‍പെടാതെ പോയവരെയും ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

കോര്‍പറേഷന്റെ നിബന്ധനകള്‍ പാലിക്കാമെന്ന് കാട്ടി ഇവര്‍ സമ്മതപത്രവും ഒപ്പിട്ടു നല്‍കണം. അപകടം ഉണ്ടായാല്‍ ഉത്തരവാദി ഡ്രൈവറാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടം വരുത്തിയാല്‍ ആനുപാതികമായി ഡ്രൈവറുടെ ശമ്പളത്തില്‍നിന്നു പിടിക്കും. കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍, കന്‍ഡക്ടര്‍ എന്നിവരുടെ കുറവ് ഇതിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞാലും ഇവരെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

Keywords: Replacement Driver and Conductor in KSRTC on daily wage basis to run special service for Mandala Makaravilak Pilgrimage, Sabarimala Temple, Sabarimala, KSRTC, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia