മുഖ്യമന്ത്രിയുടെ ഉറപ്പ് പരിഗണിച്ച് രമ നിരാഹാരസമരം അവസാനിപ്പിച്ചു

 


തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള രമയുടെ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്ന സമരം അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ആര്‍എംപി നേതാക്കള്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതായും സമരം പൂര്‍ണവിജയമായതായും ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കി. സമരത്തിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും നല്‍കിയ  പിന്തുണയ്ക്കും ആര്‍എംപി നേതാക്കള്‍ നന്ദി അറിയിച്ചു.

നീതിയ്ക്കു വേണ്ടി രമ നടത്തിയ ധര്‍മ്മ സമരം പിന്‍വലിയ്ക്കുന്നുവെന്ന് എന്‍ വേണു പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ബിആര്‍പി ഭാസ്‌കര്‍ രമയ്ക്ക് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു.
സമരം നാല് ദിവസം പിന്നിട്ടതോടെ  രമയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായിത്തീര്‍ന്നിരുന്നു. കെ.കെ രമയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നിയമപരമായ നടപടികളോട് രമയും ആര്‍.എംപിയും സഹകരിക്കണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചിരുന്നു. നിയമാനുസൃതമായി  മാത്രമേ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടാനുന്നതിനായി  നിയമോപദേശത്തിനുള്ള ഫയല്‍ തയ്യാറായിട്ടുണ്ട്.
ആഭ്യന്തര വകുപ്പാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് നല്‍കുന്നതിനുള്ള ഫയല്‍ തയ്യാറാക്കിയത്. ഫയല്‍ കൈമാറാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശവുമുണ്ട്. നിയമോപദേശവും പുതിയ എഫ്.ഐ.ആറും ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി.പി കേസില്‍ കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള പ്രാരംഭ നടപടികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ  ഉറപ്പ് പരിഗണിച്ച് രമ നിരാഹാരസമരം അവസാനിപ്പിച്ചുടി.പി വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് എടച്ചേരി പോലീസ് പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐക്ക് വിടുന്നത്.

സാങ്കേതികമായി മന്ത്രിസഭക്ക് മുമ്പില്‍ സി.ബി.ഐ അന്വേഷണ വിഷയം വരേണ്ടതില്ലെങ്കിലും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുളള കേസായതു കൊണ്ടാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പള്ളിയില്‍ മോഷണ ശ്രമം: യുവാവ് അറസ്റ്റില്‍

Keywords:  Rema likely to end fast soon after CM’s assurance , Thiruvananthapuram, CBI, Hospital, Treatment, Doctor, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia