പാര്‍വതി പുത്തനാറിന്റെ നടങ്ങുന്ന ഓര്‍മയില്‍ ഇന്നും ഇര്‍ഫാന്‍

 


തിരുവനന്തപുരം: (www.kvartha.com 19/02/2015) പാര്‍വതി പുത്തനാറിന്റെ നടങ്ങുന്ന ഓര്‍മയാണിന്നും ഇര്‍ഫാന്‍. പിതാവ് ഷാജഹാനും മാതാവ് സജിനിക്കും നാലുവയസുകാരനായ ഇര്‍ഫാനെ തിരികെ കിട്ടിയത് മരണമുഖത്തുനിന്നാണ്. എന്നാല്‍ ഇര്‍ഫാന് എട്ടുവയസായിട്ടും അവന്‍ ഇരുന്നിടത്തുനിന്നും ചലിക്കാനാവാത്ത അവസ്ഥയിലാണ്.

നേഴ്‌സറിയിലേക്ക് പോകുംവഴിയാണ് നാല് വര്‍ഷം മുന്‍പ് ഇര്‍ഫാനും അവന്റെ കൂട്ടുകാരും സ്‌കൂള്‍ബസ് ആറിലേക്ക് മറഞ്ഞ് അപകടത്തില്‍ പെട്ടത്. അഞ്ചു പിഞ്ചു പൈതങ്ങളും അവരുടെ ആയയും പാര്‍വതി പുത്തനാറിന്റെ കയങ്ങളില്‍ മുങ്ങി മരിച്ചു. ഇര്‍ഫാന്‍ അത്ഭുതകരമായി രക്ഷപെട്ടെങ്കിലും അഴുക്കുചാല്‍ അവന്റെ അവയവങ്ങളെ തളര്‍ത്തി. രോഗബാധിതനായി അവന്‍ ഇപ്പോഴും ജീവിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അതൊക്കെ മറന്ന മട്ടാണ്.

കുട്ടികളുമായി വന്ന സ്‌കൂള്‍ വാന്‍ പുത്തനാറിന്റെ ആഴങ്ങളിലേക്ക് പതിച്ച സ്ഥലത്തിന്റെ തൊട്ടടുത്തു തന്നെ റോഡില്‍ വന്‍ കുഴിയാണിപ്പോഴും വോഹനങ്ങള്‍ പുത്തനാറിന്റെ ഭാഗത്തേക്ക് വെട്ടിത്തിരിച്ചാണ് ഇപ്പോള്‍ പോകുന്നത്. ചെറിയ ഒരു അശ്രദ്ധ മതി ദുരന്തം ആവര്‍ത്തിക്കാന്‍. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായാണ് റോഡ് കുഴിച്ചത്. അതിനിടയില്‍ റോഡിനടിയിലുണ്ടായിരുന്ന കലുങ്കിന്റെ സ്ലാബും പൊട്ടിച്ചു. അടുത്തുള്ള സംരക്ഷണ ഭിത്തിക്കും ബലക്ഷയമുണ്ട്.

കരിക്കകം ദുരന്തം ഉണ്ടായ ഉടനെ അധികൃതര്‍ പാര്‍വതി പുത്തനാറിന്റെ പായല്‍ വാരി മാറ്റാനുള്ള നടപടി സ്വീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിക്കാന്‍ കാരണം ഈ പായല്‍ക്കൂട്ടമായിരുന്നു. പിന്നീട് ബന്ധപ്പെട്ടവര്‍ ഈ കര്‍ത്തവ്യം മറന്നു. ഒരു വര്‍ഷം മുമ്പ് ഭാഗീകമായി മാത്രമാണ് പായല്‍ നീക്കം നടന്നത്. ഇപ്പോള്‍ പുത്തനാറില്‍ പായല്‍ മാത്രമല്ല പുല്ലുവരെ വളര്‍ന്നു നിറഞ്ഞിരിക്കുന്നു. ഇതൊക്കെ വാരി മാറ്റി വൃത്തിയാക്കാന്‍ ആര്‍ക്കും നേരമില്ലത്രേ! ഒരപകടമെങ്ങാനും ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാദ്ധ്യമായ നിലയിലാണ് പാര്‍വതി പുത്തനാര്‍ ഇപ്പോള്‍.

പാര്‍വതി പുത്തനാറിന്റെ നടങ്ങുന്ന ഓര്‍മയില്‍ ഇന്നും ഇര്‍ഫാന്‍കരിക്കകത്ത് പാര്‍വതി പുത്തനാറിന്റെ ഇരു കരയിലുമുള്ളവര്‍ക്ക് സഞ്ചരിക്കാനായി മൂന്ന് കോണ്‍ക്രീറ്റ് നടപ്പാലങ്ങളുണ്ടായിരുന്നു. ഇത് മൂന്നും ജീര്‍ണിച്ച് തകര്‍ന്നു വീണു. പകരം പാലം നിര്‍മ്മിക്കുന്നതു വരെ എന്നു പറഞ്ഞാണ് തെങ്ങിന്‍ തടിയും കാറ്റാടി കമ്പും കൊണ്ട് താത്കാലിക നടപ്പാലം പണിതത്. അതും ഇപ്പോള്‍ ജീര്‍ണിച്ച് ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്,

ആര്‍ഷാ ബൈജു, കിരണ്‍, റാസിക്, ഉജ്ജ്വല, മാളവിക, അച്ചു, ഇവരുടെ എല്ലാം ആയ ബിന്ദു എന്നിവരെയാണ് സ്‌കൂള്‍ വാന്‍ പുത്തനാറിലേക്ക് മറിഞ്ഞപ്പോള്‍ ആഴങ്ങളില്‍ നിന്നും മരണം തട്ടിയെടുത്തത്.

Keywords:  Parvathy Puthanar , Irfan, School bus accident, Recovery, Caretaker, Five Children.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia