മുടങ്ങാതെ കണ്ണനെ തേടി കാക്കയെത്തും, അപൂര്‍വ സൗഹൃദം കൗതുകമാകുന്നു
Jan 24, 2015, 15:19 IST
തൃശൂര്‍: (www.kvartha.com 24/01/2015) ആളുകള്‍ അടുത്തെത്തിയാല്‍ പേടിച്ച് ദൂരേക്ക് പറന്ന് പോകുന്ന കാക്കകള്‍ മനുഷ്യരുമായി അപൂര്‍വമായേ ഇണങ്ങാറുള്ളൂ. പക്ഷെ തൃപ്രയാറിലെ സൈക്കിള്‍ റിപ്പയര്‍ ഷോപ്പിലെ കണ്ണന്റെ തോളിലും മടിയിലും വന്നിരുന്ന് കണ്ണന്‍ നല്‍കുന്ന പരിപ്പ് വട കഴിക്കാന്‍ കറുമ്പി കാക്കയുടെ മുടങ്ങാതെയുള്ള വരവ് തുടങ്ങിയിട്ട് വര്‍ഷം ഏഴായി.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും കടയിലെത്തുന്ന കാക്ക കണ്ണന്‍ നല്‍കുന്ന പരിപ്പ് വടയും, മുട്ടയും, ചോറും എല്ലാം കഴിച്ച് കണ്ണനോടുള്ള സ്‌നേഹം കൊക്കുരുമ്മികാണിച്ചിട്ടേ പറന്ന് പോകുകയുള്ളൂ.
പരിപ്പ് വടയാണ് കണ്ണന്റെ കാക്കയുടെ ഇഷ്ട ഭക്ഷണമെങ്കിലും കണ്ണന്‍ സ്‌നേഹത്തോടെ നല്‍കുന്നതെന്തും കാക്ക കഴിക്കും. പുഴുങ്ങിയ കോഴിമുട്ട നല്‍കിയാല്‍ മുട്ടയുടെ മഞ്ഞ കളഞ്ഞ് വെള്ള മാത്രമേ കാക്ക കഴിക്കാറുള്ളൂവെന്നും കണ്ണന്‍ പറയുന്നു. സൈക്കിള്‍ കടയുടെ അടുത്തുള്ള കെട്ടിടത്തില്‍ കൂട് കൂട്ടി പാര്‍ത്തിരുന്ന കാക്ക കണ്ണന്റെ കടയില്‍ സ്ഥിരമായെത്തുന്ന ചായ കടക്കാരന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുക പതിവായിരുന്നെന്നും കടയുടെ മുന്നില്‍ പതിവായി വന്നിരിക്കുന്ന കാക്കക്ക് താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ കൈകാണിച്ച് വിളിച്ചപ്പോള്‍ തോളില്‍ വന്നിരിക്കുകയായിരുന്നെന്നും കണ്ണന്‍ പറയുന്നു.
പിന്നീട് കണ്ണന്റെ ചങ്ങാതിയായി മാറിയ കാക്ക കണ്ണന്റെ ചുണ്ടിലിരിക്കുന്ന ഭക്ഷണം പോലും കൊക്ക് കൊണ്ട് കൊത്തികഴിക്കും. കണ്ണന്റെ ഭക്ഷണം പ്രതീക്ഷിച്ച് കടയിലേക്ക് പറന്ന് വരുമ്പോള്‍ എത്രയാളുകള്‍ കടയിലുണ്ടെങ്കിലും നേരെ പറന്ന് വന്ന് കണ്ണന്റെ മടിയിലിരിക്കും.
കടയില്ലുള്ളവരെയോ റോഡില്‍ നില്‍ക്കുന്നവരെയോ കാക്ക ഉപദ്രവിക്കാറില്ലായെന്ന് സമീപ കടകളിലുള്ളവര്‍ പറയുന്നു. 13 വര്‍ഷമായി തൃപ്രയാറിലെ സൈക്കിള്‍ കടയില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സായിവിന്റെ വളവില്‍ വെങ്കിടിഞ്ഞി വീട്ടില്‍ കണ്ണനെയും കണ്ണന്റെ ചങ്ങാതി കറുമ്പി കാക്കയുടെയും അപൂര്‍വ സൗഹൃദം നേരില്‍ കാണാന്‍ ദിവസവും നിരവധിയാളുകളാണ് തൃപ്രയാര്‍ ബീച്ച് റോഡിലെ കണ്ണന്റെ കടയിലെത്തുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Crow, Shop, Friendship, Cycle, Human, Fly, Body, Food.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.