Ramesh Chennithala | നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വന്‍വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍കാര്‍ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതല്‍ പതിനഞ്ച് രൂപ വരെയാണ് കൂടിയത്. പച്ചക്കറികളുടെ വിലക്കയറ്റം ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

20 രൂപയുടെ തക്കാളി 100 കടന്നു. ഇഞ്ചിയുടെ വില വാണം പോലെ കുതിക്കുകയാണ്. ഉപ്പിന് മുതല്‍ കര്‍പൂരത്തിന് വരെ നാട്ടില്‍ തീവിലയാണ്. എങ്കിലും സര്‍കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. ലോക കേരള സഭയ്ക്ക് വ്യാപകമായി പിരിക്കുകയും വിദേശ മലയാളികള്‍ കോടികള്‍ സംഭാവനയായി നല്‍കുകയും ചെയ്തിട്ടും ഖജനാവില്‍ നിന്ന് കോടികള്‍ നല്‍കിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി സര്‍കാര്‍ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നട്ടം തിരിയുകയാണ്. സര്‍കാരിന്റെ കെടു കാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.

Ramesh Chennithala | നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ല. ഈ യാത്ര രണ്ടാം പിണറായി സര്‍കാരിന്റെ അവസാന ഉല്ലാസയാത്രയാണ്. സര്‍കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords:  Ramesh Chennithala says government is deceiving people by not intervening in market to contain price rise even prices of daily use items skyrocketing, Thiruvananthapuram, News, Ramesh Chennithala, Politics, Market, Chief Minister, Pinarayi Vijayan, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia