Ramesh Chennithala Says | മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികളാണെന്ന് രമേശ് ചെന്നിത്തല
Jul 13, 2022, 12:51 IST
തിരുവനന്തപുരം: (www.kvartha.com) മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികളെന്ന് രമേശ് ചെന്നിത്തല. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാൽ ജീവനക്കാർക്ക് നൽകിയിരുന്ന മെഡികൽ റി ഇമ്പോഴ്സ്മെന്റ് നിർത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലൻ പറഞ്ഞു. 'ജീവനക്കാരുമായി പലതവണ ചർച ചെയ്തു. എന്നാലും ചിലകാര്യങ്ങളിൽ ആശങ്കകളുണ്ട്. എംപാനൽ ചെയ്യാത്ത ആശുപത്രിയിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്', മന്ത്രി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.