രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല

 


ADVERTISEMENT

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല തത്കാലം മന്ത്രിസഭയിലേക്കില്ല. ഒഴിവുള്ള മന്ത്രിസ്ഥാനം യു.ഡി.എഫിലെ ചര്‍ചയ്ക്ക് ശേഷം നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷനുമായി നാല്‍പത് മിനിട്ട് കൂടിക്കാഴ്ച ക്‌ളിഫ് ഹൗസില്‍ വച്ച് തിങ്കളാഴ്ച രാത്രി നടന്നിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലമന്ത്രിസഭയിലേക്ക് വരാന്‍ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണ് പാര്‍ട്ടി അധ്യക്ഷ പദവി. പാര്‍ട്ടി അധ്യക്ഷന് മന്ത്രിസഭയിലേക്ക് വരാന്‍ ആരുടെയും ഔദാര്യം വേണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ മന്ത്രിസഭാ പുനസംഘടനയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം ചര്‍ച ചെയ്തില്ലെന്നും എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനസംഘടന മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച ചെയ്തെന്ന് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

Key Words:  Kerala Pradesh Congress Committee President, Ramesh Chennithala, Congress-led , UDF government , Oommen Chandy , Congress , UDF, Nair community, Nair Service Society , Chandy and  Chennithala , Defence Minister, A K Antony.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia