Criticized | സ്വര്‍ണ കടത്തിന്റെ പ്രഭവകേന്ദ്രമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ലെന്ന് രമേശ് ചെന്നിത്തല
Jan 4, 2024, 17:09 IST
കണ്ണൂര്‍: (KVARTHA) സ്വര്‍ണ കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ കടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് നടപടി സ്വീകരിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ വിവരം ലഭിച്ചിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സ്ഥാനത്തും അസ്ഥാനത്തും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുത്തും റെയ് ഡ് നടത്തിയും പീഡിപ്പിക്കുമ്പോള്‍ സ്വര്‍ണ കള്ളക്കടത്തും ഹവാല ഇടപാടുകളെ കുറിച്ചും വ്യക്തമായ വിവരം ഉണ്ടെന്ന് പറഞ്ഞിട്ടും പ്രധാനമന്ത്രി എന്താണ് പിണറായിയുടെ ഓഫീസിലേക്ക് ഇഡിയെ അയക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. മോദിയും പിണറായിയുടെ പാര്‍ടിയും തമ്മിലുള്ള അന്തര്‍ധാരയാണ് നടപടിയില്ലാത്തതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്‍ഡ്യ മുന്നണിയെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്‍ഡ്യ മുന്നണിക്കെതിരെ പ്രധാനമന്ത്രി വിമര്‍ശനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ആകെ നിരാശരാണ്. കാര്‍ഷിക മേഖലയിലുള്ളവര്‍ തൊഴിലില്ലായ്മയും വാണിജ്യമേഖലയിലെ തകര്‍ചയും കാരണം ആകെ ധുരിതത്തിലാണ്. ഇവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകുന്നില്ല.
പത്ത് വര്‍ഷമായി രാജ്യത്തെ മാധ്യമങ്ങളെ കാണാന്‍ മടിക്കുന്ന പ്രധാനമന്ത്രി മങ്കിബാത്ത് വഴിയും പൊതുയോഗത്തിലും പ്രസംഗിച്ച് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്.
മോദിയുടെ കേരള സന്ദര്‍ശനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ബിജെപിക്ക് അകൗണ്ട് തുറക്കാനാവില്ല.
20 ല്‍ 20 സീറ്റും യു ഡി എഫ് നേടും. അമിത് ഷായും നരേന്ദ്രമോദിയും എത്ര തവണ കേരളത്തില്‍ വന്ന് പ്രചാരണം നടത്തിയാലും കേരളത്തില്‍ അത് പ്രതിഫലിക്കില്ല. കേരളത്തില്‍ സിപിഎമും ബി ജെപിയും തമ്മില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ പോലെ ഈ തിരഞ്ഞെടുപ്പിലും വോട് മറിക്കും. കോണ്‍ഗ്രസ് മുഖ്യശത്രുവായി കാണുന്നവരാണ് ബിജെപിയും സിപിഎമുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized PM Narendra Modi, Kannur, News, Ramesh Chennithala, Criticized, PM Narendra Modi, Politics, CPM, CM Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.