Criticized | രാഹുല്‍ മാങ്കൂട്ടത്തെ കൊച്ച് വെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല
Jan 9, 2024, 17:39 IST
തിരുവനന്തപുരം: (KVARTHA) രാഹുല്‍ മാങ്കൂട്ടത്തെ കൊച്ച് വെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്തതിനു പിന്നില്‍ പിണറായി നേതൃത്വം നല്കുന്ന പൊലീസിന്റെ ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പൊലീസ് സര്‍കാരിന്റെ ചട്ടുകമായി മാറിയെന്ന് പറഞ്ഞ ചെന്നിത്തല പൊതുപ്രവര്‍ത്തകരോട് കാണിക്കേണ്ട സാമാന്യ മര്യാദ പൊലീസ് കാട്ടിയില്ലെന്നും ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടം യൂത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. പനി ബാധിച്ച് അദ്ദേഹം ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം വീട്ടിലെത്തിയത്. പനി പൂര്‍ണമായി വീട്ടുമാറാത്ത രാഹുല്‍ മാങ്കൂട്ടത്തിനെ വെളുപ്പിന് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ മാത്രം എന്ത് അടിയന്തിര സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? ഇതാണോ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഗവണ്മെന്റ് എടുക്കുന്ന നടപടി എന്നും ചെന്നിത്തല ചോദിച്ചു.
ഇത് ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ എന്നും അദ്ദഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ പിണറായി വിജയനെതിരെ സംസാരിച്ചാല്‍, പ്രതിഷേധിച്ചാല്‍, സര്‍കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം, ധാര്‍ഷ്ട്യം കേരളാ പൊലീസിനുണ്ടായിരിക്കുകയാണ്.
ഇതിനെ ജനകീയ പിന്തുണയോടെ ഞങ്ങള്‍ നേരിടും. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നൊരു കാര്യമല്ല. ഇതൊരു ഭരണകൂട ഭീകരതയാണെന്നും സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala criticized arrest of Rahul Mankoottathil, Thiruvananthapuram, News, Politics, Congress Leader, Ramesh Chennithala, Police, Criticized, Arrest, Rahul Mankoottathil, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.