'വാളയാറില്‍ 75 വയസുള്ള തള്ളയെ ബലാത്സംഗം ചെയ്യാത്തത് ഭാഗ്യം, സിപിഎമ്മുകാര്‍ പറയുന്നത് കേട്ടാല്‍ താനാണ് പെരുമ്പാവൂരിലെ ജിഷയെ പീഡിപ്പിച്ചതെന്ന് തോന്നും, പിണറായി പോക്‌സോ കോടതി ആരംഭിക്കേണ്ടത് എ കെ ജി സെന്ററില്‍'; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 


കാസര്‍കോട്:(www.kvartha.com 07.11.2019) വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വാളയാര്‍ കേസ് അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ച് കാസര്‍കോട് കലക്ട്രേറ്റിന് സമീപം ബിസി റോഡില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കാനൊരുങ്ങുന്ന പോക്‌സോ കോടതി എ കെ ജി സെന്ററില്‍ തന്നെയായാല്‍ പിന്നെ പ്രതികളെ രക്ഷിക്കാനും ജാമ്യം എടുക്കാനും പുറത്തുപോകേണ്ടതില്ല. പാര്‍ട്ടി ഓഫീസിന്റെ മുറിയില്‍ നിന്നും ഹാജരാക്കി ജാമ്യം എടുത്താല്‍ മതിയാകും. ഉണ്ണിത്താന്‍ പറഞ്ഞു.

'വാളയാറില്‍ 75 വയസുള്ള തള്ളയെ ബലാത്സംഗം ചെയ്യാത്തത് ഭാഗ്യം, സിപിഎമ്മുകാര്‍ പറയുന്നത് കേട്ടാല്‍ താനാണ് പെരുമ്പാവൂരിലെ ജിഷയെ പീഡിപ്പിച്ചതെന്ന് തോന്നും, പിണറായി പോക്‌സോ കോടതി ആരംഭിക്കേണ്ടത് എ കെ ജി സെന്ററില്‍'; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'പിണറായി വിജയന്‍ പറഞ്ഞത് ഇനി കേരളത്തില്‍ ഒരു അമ്മയും ഭയത്തോടെ കിടന്നുറങ്ങേണ്ടി വരില്ല എന്നാണ്. ആ വാക്കുകേട്ട് വാളയാറില്‍ ഒരു അമ്മ ധൈര്യമായി കിടന്നുറങ്ങി. ആ വീട്ടിലെ 13 കാരിയെ മാര്‍ക്‌സിസ്റ്റുകാര്‍ ബലാത്സംഗത്തിനിരയാക്കി. 75 വയസുള്ള തള്ളയുടെ ഭാഗ്യം, അവരെ ബലാത്സംഗം ചെയ്യാത്തത്. ഡിവൈഎഫ്‌ഐക്കാര്‍ക്ക് പിന്നെ ഇക്കാര്യത്തില്‍ പ്രായമൊന്നും പ്രശ്‌നമല്ലല്ലോ. ഒന്നാലോചിച്ച് നോക്കൂ.. 13 വയസുകാരിയെ ബലാത്സംഗം ചെയ്തു'. ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറഞ്ഞു.

'സംഭവം നടന്നയുടനെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇളയ കുട്ടിയെയും പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് ധൈര്യം കിട്ടിയത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയതോടെ പ്രതികള്‍ പിന്നെയും വീട്ടില്‍ കൂടി. അമ്മയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. അമ്മ ഉറങ്ങിയപ്പോള്‍ ആ ഒമ്പതുവയസുകാരിയെയും കാമവെറി പൂണ്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പീഡനത്തിനിരയാക്കി'. ഉണ്ണിത്താന്‍ ആരോപിച്ചു.

കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍ എല്‍ഡിഎഫ് വോട്ട് പിടിച്ചത് ജിഷയെ കൂട്ടുപിടിച്ചാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ജിഷ വിഷയം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. താന്‍ മത്സരിച്ച കുണ്ടറയിലും ജിഷ കേസ് ആയിരുന്നു എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത്. അവരുടെ അന്നത്തെ പ്രചരണം കേട്ടാല്‍ താനാണ് ജിഷയെ പീഡിപ്പിച്ചതെന്ന് തോന്നിപ്പോകും. ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറഞ്ഞു.

'വാളയാറില്‍ 75 വയസുള്ള തള്ളയെ ബലാത്സംഗം ചെയ്യാത്തത് ഭാഗ്യം, സിപിഎമ്മുകാര്‍ പറയുന്നത് കേട്ടാല്‍ താനാണ് പെരുമ്പാവൂരിലെ ജിഷയെ പീഡിപ്പിച്ചതെന്ന് തോന്നും, പിണറായി പോക്‌സോ കോടതി ആരംഭിക്കേണ്ടത് എ കെ ജി സെന്ററില്‍'; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

യുഎപിഎ നിയമത്തെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരുപോലെ ദുരുപയോഗം ചെയുന്നുവെന്നും പിണറായി വിജയനും നരേന്ദ്ര മോദിയും ജനാധിപത്യത്തിലേക്ക് മടങ്ങിയില്ലെങ്കില്‍ വരാന്‍ പോകുന്നത് സമര നാളുകളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിപിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി നീലകണ്ഠന്‍, യുഡിഎഫ് കണ്‍വീനര്‍ കെ ഗോവിന്ദന്‍ നായര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും കൂട്ടായ്മയില്‍ അണിനിരന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

kewords:  Kerala, News, kasaragod, Case, Chief Minister, Pinarayi vijayan, Government, Court, Rape,Rajmohan Unnithan against CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia