ഒബാമയ്ക്ക് ഉപഹാരമായി നല്‍കുന്ന ചര്‍ക്ക തൃശ്ശുര്‍ക്കാരന്‍ രജീഷിന്റെ വക

 


കാസര്‍കോട്: (www.kvartha.com 22/01/2015) റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും മുഖ്യതിഥികള്‍ക്കും നല്‍കാനുള്ള ഉപഹാരമായ ചര്‍ക്ക നിര്‍മ്മിച്ചു നല്‍കിയത് തൃശ്ശുരിലെ രജീഷ്. കേരള കരകൗശല വികസന കോര്‍പ്പറേഷനെയാണ് ചര്‍ക്ക നിര്‍മ്മിച്ചു നല്‍കാന്‍ പ്രധനമന്ത്രിയുടെ ഓഫീസ് സമീപിച്ചതെന്ന് കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീനും, മാനേജര്‍ എം. മോഹന്‍ദാസും പറഞ്ഞു.

ചര്‍ക്കനിര്‍മ്മിച്ചു നല്‍കാന്‍ കൈത്തൊഴില്‍ വിദഗ്ധനായ തൃശ്ശുര്‍രിലെ രജീഷിനെ കരകൗശല കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് രജീഷ് മനോഹരമായ 12 ചര്‍ക്കകള്‍ നിര്‍മ്മിച്ചു നല്‍കി. ഇവ കഴിഞ്ഞ ദിവസം ഫ്‌ളൈറ്റില്‍ ദല്‍ഹിയിലെത്തിച്ചു. സെക്യൂരിറ്റി ചെക്കിംഗുകള്‍ക്ക് ശേഷം മാത്രമേ ഇവ റിപ്പബിക്ക് ചടങ്ങ് നടക്കുന്ന വേദിയില്‍ എത്തിക്കുകയുള്ളു.
ഒബാമയ്ക്ക് ഉപഹാരമായി നല്‍കുന്ന ചര്‍ക്ക തൃശ്ശുര്‍ക്കാരന്‍ രജീഷിന്റെ വക
ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റ ശേഷം ആദ്യമായി ഇന്ത്യയില്‍ എത്തിയപ്പോഴും ചര്‍ക്ക ഉപഹാരമായി നല്‍കിയിരുന്നു. കോഴിക്കോട്ടെ പ്രദീപനായിരുന്നു അന്ന് ഒരു ചര്‍ക്ക മാത്രം നിര്‍മ്മിച്ചു നല്‍കിയത്. പി.എം.ഒ ഓഫീസില്‍ നിന്നും ലഭിച്ച ഓര്‍ഡര്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ അംഗീകാരമായി കാണുകയാണെന്ന് എം.സി.ഖമറുദ്ദീന്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Charkha, Rajeesh's Spinning wheel for Obama, Obama, India, Kerala, Rajeesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia