FB Post | എട്ടിനേക്കാള്‍ വലുതാണോ ഏഴ്? ലോക് സഭയിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീകറാക്കാത്ത മോദി സര്‍കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ 
 

 
Rahul Mankoottathil FB Post Against BJP,   Thiruvananthapuram, News, Rahul Mankoottathil, FB Post, BJP, RSS, Criticized, Politics, Kerala News


ദളിത് നേതാവായ കൊടിക്കുന്നില്‍ സുരേഷില്‍ നിന്ന് സത്യവാചകം ഏറ്റു ചൊല്ലുവാന്‍ കഴിയില്ലായെന്ന ആര്‍ എസ് എസിന്റെ  സവര്‍ണ ബോധമാണ് ഈ തീരുമാനത്തിനു പിന്നില്‍


ഒരു ദളിതനോ ന്യൂനപക്ഷക്കാരനോ ആര്‍ എസ് എസ് ആകുമ്പോള്‍ അവരുടെ ആ സ്വത്വം അവര്‍ തന്നെ വെടിഞ്ഞ് ആര്‍ എസ് എസ് സവര്‍ണതയോട് വിധേയപ്പെടുന്നു 
 

തിരുവനന്തപുരം: (KVARTHA) ലോക് സഭയിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീകറാക്കാത്ത മോദി സര്‍കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, തന്റെ ഫേസ് ബുക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. എട്ടിനേക്കാള്‍ വലുതാണോ ഏഴ് എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്.


കോമണ്‍സെന്‍സില്‍ അങ്ങനെ അല്ലായെങ്കിലും സംഘി സെന്‍സില്‍ അങ്ങനെ ആയതു കൊണ്ടാണല്ലോ എട്ട് തവണ എംപി ആയ ലോക് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീകറാക്കാതെ ഏഴ് തവണ എം പി ആയ ബിജെപി നേതാവ് ബര്‍ത്തുഹാരി മഹ് താബിനെ പ്രോടേം സ്പീകറാക്കിയത് എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു. 


ഇത് ശരിക്കും ആര്‍ എസ് എസിന്റെ ദളിത് വിരുദ്ധ അജന്‍ഡയാണെന്നും അദ്ദേഹം ആരോപിച്ചു.  ഒരു ദളിത് നേതാവായ കൊടിക്കുന്നില്‍ സുരേഷില്‍ നിന്ന് സത്യവാചകം ഏറ്റു ചൊല്ലുവാന്‍ കഴിയില്ലായെന്ന ആര്‍ എസ് എസിന്റെ  സവര്‍ണ ബോധമാണ് ഈ തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ആരോപിച്ചു.


ഇത് ദളിത് വിരുദ്ധതയാണ് എന്ന് പറയുമ്പോള്‍, റാം നാഥ് കോവിന്ദില്‍ നിന്നും ദ്രൗപദി മുര്‍മുവില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തത് ബിജെപിക്കാര്‍ പറയും. പക്ഷേ അവര്‍ രണ്ടു പേരും  ആര്‍ എസ് എസുകാരാണെന്നും രാഹുല്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ദളിതനോ ന്യൂനപക്ഷക്കാരനോ ആര്‍ എസ് എസ് ആകുമ്പോള്‍ അവരുടെ ആ സ്വത്വം അവര്‍ തന്നെ വെടിഞ്ഞ് ആര്‍ എസ് എസ്  സവര്‍ണതയോട് വിധേയപ്പെടുന്നു. 

അത് കൊണ്ടാണല്ലോ ദളിതന്റെ തോല് ജാതിയുടെ പേരില്‍ തല്ലിപൊളിക്കുമ്പോഴും അവര്‍ക്ക് വേണ്ടി ഐക്യപ്പെടാനോ അവരുടെ ശബ്ദമാകുവാനോ ആ രണ്ട് രാഷ്ട്രപതിമാര്‍ക്കും കഴിയാതെ പോയത് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. 

രാഹുലിന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 


എട്ടിനേക്കാള്‍ വലുതാണോ ഏഴ്? കോമണ്‍സെന്‍സില്‍ അങ്ങനെ അല്ലായെങ്കിലും സംഘി സെന്‍സില്‍ അങ്ങനെ ആയതു കൊണ്ടാണല്ലോ എട്ട് തവണ MP ആയ ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറാക്കാതെ ഏഴ് തവണ MP ആയ BJP നേതാവ് ബര്‍ത്തുഹാരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കിയത്.

ഇത് ശരിക്കും RSS ന്റെ ദളിത് വിരുദ്ധ അജണ്ടയാണ്. ഒരു ദളിത് നേതാവായ ശ്രീ കൊടിക്കുന്നില്‍ സുരേഷില്‍ നിന്ന് സത്യവാചകം ഏറ്റു ചൊല്ലുവാന്‍ കഴിയില്ലായെന്ന RSS സവര്‍ണ്ണ ബോധമാണ് ഈ തീരുമാനത്തിനു പിന്നില്‍.


ഇത് ദളിത് വിരുദ്ധതയാണ് എന്ന് പറയുമ്പോള്‍, ശ്രീ റാം നാഥ് കോവിന്ദില്‍ നിന്നും ശ്രീമതി ദ്രൗപദി മുര്‍മ്മുവില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തത് ബിജെപിക്കാര്‍ പറയും. പക്ഷേ അവര്‍ രണ്ടു പേരും RSS കാരാണു. 


ഒരു ദളിതനോ ന്യൂനപക്ഷക്കാരനോ RSS ആകുമ്പോള്‍ അവരുടെ ആ സ്വത്വം അവര്‍ തന്നെ വെടിഞ്ഞു RSS സവര്‍ണ്ണതയോട് വിധേയപ്പെടുന്നു. അത് കൊണ്ടാണല്ലോ ദളിതന്റെ തോല് ജാതിയുടെ പേരില്‍ തല്ലിപൊളിക്കുമ്പോഴും അവര്‍ക്ക് വേണ്ടി ഐക്യപ്പെടാനോ അവരുടെ ശബ്ദമാകുവാനോ ആ രണ്ട് രാഷ്ട്രപതിമാര്‍ക്കും കഴിയാതെ പോയത്. 


രോഹിത് വെമൂലക്ക് വേണ്ടി ശബ്ദിക്കുവാന്‍ കഴിഞ്ഞില്ല എന്നത് പോട്ടെ,  രാഷ്ട്രപതിയായിരിക്കെ തന്നെ ഒരു ക്ഷേത്രത്തില്‍ നിന്ന് സ്വയം മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ മൗനം പാലിക്കാന്‍ ശ്രീ രാം നാഥ് കോവിന്ദും, പുതിയ പാര്‍ലമെന്റ് മന്ദിരംത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ നിശബ്ദയായിരിക്കാന്‍ ശ്രീമതി ദ്രൗപതി മുര്‍മുവും നിര്‍ബന്ധിതരായത് ഈ വിധേത്വം കൊണ്ടാണ്. ആ വിധേയത്വം അവരുടെ സ്വത്വത്തെ ഇല്ലാതാക്കുന്നു.


RSS മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാലും ശ്രീ കൊടിക്കുന്നില്‍ സുരേഷ് തലയുയര്‍ത്തി നില്ക്കുക തന്നെ ചെയ്യും, കാരണം അദ്ദേഹം അയ്യങ്കാളിയുടെ പിന്മുറക്കാരനാണ്, ഗാന്ധിജിയുടെ കോണ്‍ഗ്രസ്സുകാരനാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia