രാഹുല്‍ ഈശ്വര്‍ വിവാദം: കണ്ഠരര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു
Dec 19, 2011, 15:25 IST
കൊച്ചി: കൊച്ചുമകന്‍ രാഹുല്‍ ഈശ്വറിനെ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവലില്‍ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു. തന്റെ പരികര്‍മ്മിയായി രാഹുലിനെ ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്നാണ് തന്ത്രിയുടെ ആവശ്യം.
കത്ത് ഫയലില്‍ സ്വീകരിച്ച കോടതി ദേവസ്വം ബോര്‍ഡിനോടും ഓംബുഡ്‌സ്മാനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ഠരര് മഹേശ്വരുടെ കൊച്ചുമകനായ രാഹുല്‍ ഈശ്വര്‍ ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ദേവസ്വം അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു. തന്ത്രിയുടെ മകളുടെ മകനായ രാഹുലിന് ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവകാശമില്ലെന്നാണു ദേവസ്വം ബോര്‍ഡിന്റെ വാദം.
Keywords: Rahul Easwar, Sabarimala, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.