ഖാസിയുടെ മരണം: സിബിഐ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി മരുമകന്‍ ഹൈക്കോടതിയില്‍
Apr 21, 2012, 15:00 IST
കൊച്ചി: പ്രമുഖ മതപണ്ഡിതനും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സി ബി ഐ അന്വേഷണം ഉന്നതതലങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ കാരണം അട്ടിമറിക്കന്‍ ശ്രമിക്കുകയാണെന്നും, എസ് പിക്ക് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് ഈ കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹ്മദ് ശാഫി ദേളി ഹൈക്കാടതിയില്‍ അമന്‍മെന്റ് ഹര്‍ജി ഫയല്‍ ചെയ്തു.
സാഹചര്യതെളിവുകള്‍ കൊണ്ട് ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് കേസന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉള്ളതായി ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഹ്മദ് ശാഫി നല്‍കിയ ഹരജി സ്വീകരിച്ചു കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കന്‍ ഹൈകോടതി സി ബി ഐ യോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ പലതവണ നിരവധി കാരണങ്ങള്‍ പറഞ്ഞ് റിപ്പോര്‍ട്ട് ഹാജരാക്കാതെ സിബിഐ ഒഴിഞ്ഞ് മാറിയെങ്കിലും കോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കുകയായിരുന്നു.
ഇതിനിടയില്‍ കേസില്‍ കക്ഷിചേര്‍ന്ന ഖാസി സംയുക്ത സമരസമിതി അന്വേഷണ റിപ്പോര്‍ട്ട്, പോളിഗ്രാഫ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കണമെന്നും, മരണം നടന്ന് മൂന്നാംദിവസം ഖാസിയുടെ മുറിയില്‍ നിന്നും അതീവ ദുരൂഹ സാഹചര്യത്തില്‍ ലഭിച്ച കത്തിനെകുറിച്ച് സത്യ സന്ധമായ അന്വേഷണം നടത്തണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
ലോക്കല്‍ പോലീസ് ഖാസിയുടെ വീടിന്റെ മുന്‍വാതില്‍ പൂട്ടിയിരുന്ന പൂട്ടില്‍ നിന്ന് വിരലടയാളം എടുക്കാതെ പാം പ്രിന്റ് ശേഖരിച്ചിരുന്നു. കടുക്കകല്ലില്‍ നിന്നും ലഭിച്ച വടി, ടോര്‍ച്ച് എന്നിവയില്‍ നിന്ന് വിരലടയാളം ശേഖരിക്കാതിരുന്നതും മറ്റും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ ഇന്‍സ്‌പെക്ടര്‍ ലാസറിന് മുമ്പില്‍ ചിലര്‍ നല്‍കിയ മൊഴികള്‍ പാടെ മാറ്റി തിരുത്തി രേഖപ്പെടുത്തിയ നിലയിലും പോളിഗ്രാഫ് ടെസ്റ്റില്‍ ചില വ്യക്തികള്‍ സുപ്രധാനമായ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ വ്യക്തമല്ല എന്ന് രേഖപ്പെടുത്തിയതും ഒരേ ചോദ്യം രണ്ട് വ്യക്തികളോട് ചോദിച്ചതിന് നല്‍കിയ വ്യത്യസ്ത മറുപടികള്‍ രണ്ടും ശരിയാണെന്ന് രേഖപ്പെടുത്തിക്കാണുന്നതും ഈ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സിസ്റ്റര്‍ അഭയ കേസില്‍ നാര്‍ക്കോ അനാലിസിസ് ഉള്‍പെടേയുള്ള ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ തിരുത്തുകയും അത്തരം സംഭവങ്ങള്‍ വിവാദമായതുമാണ്. ഈ സാഹചര്യത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും പോളിഗ്രാഫില്‍ അവ്യക്തതകള്‍ ഉണ്ടായിട്ടും തുടര്‍ പരിശോധനകളായ ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് എന്നിവ നടത്താതെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിച്ചതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്നും വേറെ ചിലരെ കൂടി ഇത് പോലെയുള്ള പരിശോധനകള്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ഈ കേസില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയും കക്ഷി ചേര്‍ന്നിരുന്നു. കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി അന്വേഷണ സംഘത്തെ മാറ്റാനും കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം നടത്താനും അനുമതിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ മറ്റൊരു ഹര്‍ജിയും നിലവിലുണ്ട്. വേനല്‍ അവധി കഴിഞ്ഞ് ഹരജികളിന്മേലുള്ള വാദങ്ങള്‍ കോടതി കേള്‍ക്കും.

Keywords: Kochi, Murder case, CBI, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.