Pulikali | തൃശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി; 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വം വരവേല്‍പ്; ഓണാഘോഷത്തിന് സമാപ്തി

തൃശൂര്‍: (www.kvartha.com) ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വരാജ് റൗണ്ടില്‍ പുലികള്‍ താളത്തില്‍ ചുവടുവെച്ചിറങ്ങി. അരമണികിലുക്കി, കുടവയര്‍ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാള്‍ നീണ്ട ഓണാഘോഷത്തിന് പരിസമാപ്തി.
            
Pulikali | തൃശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി; 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വം വരവേല്‍പ്; ഓണാഘോഷത്തിന് സമാപ്തി

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ സമാപനദിനം ഏറെക്കാലത്തെ സ്വപ്നസാക്ഷാല്‍ക്കാരം കൂടിയായി. പ്രളയവും കോവിഡും കവര്‍ന്ന ഓണക്കാലത്തെ തിരിച്ചുപിടിക്കലായി ഇക്കുറി. കനത്ത മഴയും വിക്ടോറിയ രാജ്ഞിയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണവും പുലിക്കളി നടത്തുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. മഴ മാറിനിന്ന മധ്യാഹ്നത്തില്‍, രണ്ടുവര്‍ഷത്തിലേറെയായി മുടങ്ങിയ പുലിക്കളി കാണാന്‍ ആളുകള്‍ സ്വരാജ് റൗണ്ടില്‍ തിങ്ങി നിറഞ്ഞു. വിദേശികളുള്‍പ്പെടെ കാണികളായി.
              
Pulikali | തൃശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി; 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വം വരവേല്‍പ്; ഓണാഘോഷത്തിന് സമാപ്തി

വൈകിട്ട് അഞ്ചോടെ വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ് ആദ്യമിറങ്ങിയത്. പിറകെ കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ ദേശങ്ങളും റൗണ്ടില്‍ പ്രവേശിച്ചു. അഞ്ചുസംഘങ്ങളിലായി 250ഓളം കലാകാരന്മാരാണ് തൃശ്ശൂര്‍ റൗണ്ട് കീഴടക്കിയത്.
             
Pulikali | തൃശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി; 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വം വരവേല്‍പ്; ഓണാഘോഷത്തിന് സമാപ്തി

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 50,000 രൂപ, 40,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. വിജയികള്‍ക്ക് ഏഴടി ഉയരമുള്ള ട്രോഫിയും നല്‍കും. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും സമ്മാനങ്ങളുണ്ട്. ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ സമ്മാനദാനം ഉള്‍പ്പടെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി. മുന്‍ മേയര്‍ അജിതാ വിജയനാണ് പുലിക്കളി ഫ്‌ളാഗ് ഓഫ് ചെയ്തത്. തേക്കിന്‍കാട് മൈതാനിയില്‍ കൊച്ചിന്‍ കലാസദന്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
                
Pulikali | തൃശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി; 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വം വരവേല്‍പ്; ഓണാഘോഷത്തിന് സമാപ്തി

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Top-Headlines, Thrissur, Onam, Celebration, Festival, Government, Pulikali, Thrissur enjoys 'Pulikali'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia