സ്ത്രീ സൗഹൃദ സംരംഭങ്ങളുടെ വിജയഗാഥ പങ്കുവയ്ക്കാന്‍ ഡോ. പിടിഎം സുനീഷിന് യുഎസ് ക്ഷണം
Dec 5, 2016, 13:03 IST
തിരുവനന്തപുരം: (www.kvartha.com 05.12.2016) സ്ത്രീ സൗഹൃദ സംരംഭങ്ങള്‍ക്ക് ദേശീയ തലത്തില്‍ തന്നെ മാതൃകയായി മാറിയ ഷീ ടാക്‌സി ഉള്‍പ്പെടെ നിരവധി സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച് ശ്രദ്ധേയനായ ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷിന് വീണ്ടും അംഗീകാരം. യുഎസ് സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിസംബര്‍ അഞ്ചിന് നേപ്പാളില്‍ സംഘടിപ്പിക്കുന്ന തീമാറ്റിക് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. 'സ്ത്രീ സംരംഭകര്‍ക്കുള്ള തൊഴില്‍ അന്തരീക്ഷം ശക്തിപ്പെടുത്തല്‍' എന്ന വിഷയമാണ് ഡോ. സുനീഷ് അവതരിപ്പിക്കുന്നത്. ഒമ്പത് ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ യുഎസ് സഹായത്തോടെ വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്ന 40 ഗ്രൂപ്പുകള്‍ അഞ്ച് ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കും.
മേഖലയിലെ വിദഗ്ധരും കാര്‍ഷിക, ബാങ്കിംഗ്, ധനതത്വശാസ്ത്ര വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ധനകാര്യം, മൈക്രോക്രെഡിറ്റ്, സാമൂഹിക ഉദ്യമങ്ങള്‍ക്കുള്ള ചെറുകിട തൊഴില്‍ വികസനം, സ്ത്രീ സംരംഭകത്വം എന്നീ മേഖലളില്‍ പ്രത്യേക പഠനം നടത്തുന്നവരും പങ്കെടുക്കും. ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീ സംരംഭകത്വ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വെല്ലുവിളികളും വിഷയ വിഗദ്ധരും യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കുവയ്ക്കും. വ്യാവസായിക സംരംഭങ്ങള്‍ നയിക്കുന്നവരുമായി അതിര്‍ത്തികള്‍ക്കതീതമായ സൗഹൃദ ശൃംഖല സ്ഥാപിക്കാനും ചെറുകിട സംരംഭങ്ങള്‍ വാര്‍ത്തെടുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനും മാത്രമല്ല, സ്ത്രീ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന ദേശീയ, പ്രാദേശിക നയങ്ങളേക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ക്കും സെമിനാര്‍ വേദിയാകും.
തൊഴിലും സംരംഭകത്വവും സംബന്ധിച്ച മറ്റുള്ളവരെ ശാക്തീകരിക്കുന്നതിനുള്ള പരിശീലന മികവ് നേടാനുള്ള അവസരം കൂടിയാണ് ഇത്. തൊഴില്‍പരമായ വികാസത്തിനുള്ള ശില്‍പശാലയും പ്രായോഗിക ആശയങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. വിവിധ വിഭാഗങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍, ക്ലാസുകള്‍, ഗ്രൂപ്പ്തല ചര്‍ച്ചകള്‍ എന്നിവയ്ക്കു പുറമേ സെമിനാറിന്റെ ഭാഗമായ സ്ഥല സന്ദര്‍ശനങ്ങളും ഉണ്ടാകും. തങ്ങളുടെ മേഖലയില്‍ സ്ത്രീ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. സ്ത്രീ സംരംഭങ്ങള്‍ വിജയകരമാക്കി മാറ്റുന്നതിനും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളില്‍ സ്വീകരിക്കുന്ന ഉപായങ്ങളും മനസിലാക്കുന്നത് സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാകും.
സംസ്ഥാന വനിതാ വികസന കോര്‍പറേഷനെ സ്്രതീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര സ്ഥാപനമായി വളര്‍ത്തുന്നതില്‍ ദീര്‍ഘകാലം മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഡോ. സുനീഷ് വഹിച്ച പങ്ക്, സ്ത്രീ സൗഹൃദ ഇ-ടോയ്‌ലറ്റുകള്‍ വ്യാപിപ്പിച്ചതിലെ സംഭാവനകള്‍, സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന സ്ത്രീകളുടെ ടാക്‌സി എന്ന സങ്കല്‍പ്പം ഷീ ടാക്‌സിയിലൂടെ യാഥാര്‍ത്ഥ്യമാക്കിയതിലെ മികവ് എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ക്ഷണിക്കുന്നതന്ന് യുഎസ് സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ എമി സ്‌റ്റോറോ അറിയിച്ചു.
Keywords: Kerala, Thiruvananthapuram, America, Women, US, PTM Sunish invited for US international seminar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.