പി എസ് സി ഗൈഡുകള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി ഫീസടച്ചു, യുവാവിന് കിട്ടിയത് പഴയ സിലബസിലുള്ള ഗൈഡ്; സംസ്ഥാനത്തെ പ്രമുഖ പി എസ് സി കോച്ചിംഗ് സ്ഥാപനം 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

മലപ്പുറം: (www.kvartha.com 04.12.2016) പി എസ് സി ഗൈഡുകള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി ഫീസടച്ച യുവാവിന് പഴയ സിലബസിലുള്ള ഗൈഡ് അയച്ചുകൊടുത്ത പി എസ് സി കോച്ചിംഗ് സ്ഥാപനത്തിന് കോടതി 30,000 രൂപ പിഴയീടാക്കി. മലപ്പുറം പന്തല്ലൂര്‍ കടമ്പോട് സ്വദേശിയായ ബാബു ഐ പി മലപ്പുറം ഉപഭോക്തൃ ഫോറം മുമ്പാകെ നല്‍കിയ പരാതിയിലാണ് പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

പി എസ് സി പരീക്ഷാ ഗൈഡ് സിലബസ് അനുസരിച്ച് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് അക്കാദമി എന്ന പി എസ് സി കോച്ചിംഗ് സ്ഥാപനത്തിനാണ് മലപ്പുറം ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്.

സാമൂഹ്യശാസ്ത്രം ഹൈസ്‌കൂള്‍ അധ്യാപക പി എസ് സി പരീക്ഷയ്ക്കുള്ള പഠന സാമഗ്രികള്‍ എത്തിച്ചുനല്‍കുന്നതിന് 10.09.2014 നാണ് ബാബു 1,300 രൂപ അയച്ചുകൊടുത്തത്. എന്നാല്‍ ബാബുവിന് ലഭിച്ചത് സിലബസ് മാറ്റത്തിന് മുമ്പ് തയ്യാറാക്കിയ പത്തോളം ചെറു ബുക്ക്‌ലെറ്റുകള്‍ മാത്രമായിരുന്നു. ഇതിലെ അപാകത ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു മാസത്തിനകം സമ്പൂര്‍ണ പഠന സാമഗ്രികള്‍ ലഭ്യമാക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപന അധികൃതര്‍ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് ബാബു കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.

അഭിഭാഷകരെ വെക്കാതെയാണ് ബാബു കേസ് നടത്തിയത്.

പി എസ് സി ഗൈഡുകള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി ഫീസടച്ചു, യുവാവിന് കിട്ടിയത് പഴയ സിലബസിലുള്ള ഗൈഡ്; സംസ്ഥാനത്തെ പ്രമുഖ പി എസ് സി കോച്ചിംഗ് സ്ഥാപനം 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

പി എസ് സി ഗൈഡുകള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി ഫീസടച്ചു, യുവാവിന് കിട്ടിയത് പഴയ സിലബസിലുള്ള ഗൈഡ്; സംസ്ഥാനത്തെ പ്രമുഖ പി എസ് സി കോച്ചിംഗ് സ്ഥാപനം 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Keywords:  Kerala, Malappuram, PSC, Fine, Court, Teacher, Social Science, Exam, PSC Guide lines, Study material, Talent Academy, Thiruvananthapuram, Babu IP, PSC Coaching center to pay compensation for delivering old guide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia