പ്രതിഷേധ യോഗത്തില്‍ ഉമ്മ വയ്ക്കാനല്ല നേതാക്കള്‍ ആഹ്വാനം ചെയ്യുക: പി ജയരാജന്‍
Jun 25, 2012, 20:47 IST
കണ്ണൂര്‍: അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഉമ്മ വയ്ക്കാനല്ല നേതാക്കള്‍ ആഹ്വാനം ചെയ്യുകയെന്ന് പി ജയരാജന്‍. ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010 ഫെബ്രുവരി 5ന് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു പി ജയരാജന്‍.
അന്വേഷണത്തിന്റെ പേരില്‍ നിയമവിരുദ്ധമായിട്ടുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകന്മാരെ ഭീകരന്മാരെ പിടികൂടുന്നപോലെ രാത്രി രണ്ടര മണിക്ക് വീടുവളഞ്ഞ് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോവുകയാണ് പോലീസ് ചെയ്യുന്നത്.
എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ് ശശിയെ ഒരു കാരണവുമില്ലാതെയാണ് പോലീസ് വീട്ടില്‍ കയറി പിടിച്ചുകൊണ്ടുപോയത്. ഇത്തരം റെയ്ഡുകള്‍ കോടതിയില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ അനുമതിയില്ലാതെയാണ് നടത്തുന്നതെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പോലീസിനെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കയറൂരി വിട്ടിരിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു വിപി ഗോപാലകൃഷ്ണന്‍ വിവാദപ്രസംഗം നടത്തിയത്.
English Summery
Protests are not suppose to praise: P Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.