Civil Aviation | വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍കാര്‍ ഇടപെടുന്നു; ഉടന്‍ നടപടിയെന്ന് മന്ത്രി ജോതിരാദിത്യ സിന്ധ്യ
Jun 16, 2022, 21:01 IST
തിരുവനന്തപുരം: (www.kvartha.com) കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍കാര്‍ ഇടപെടുന്നു.
വിഷയം പരിശോധിച്ച് വരികയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു. വിമാനത്തിലെ ദൃശ്യങ്ങള്‍ സഹിതമുള്ള കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ട്വീറ്റിന് മറുപടിയായി ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയെന്ന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങളാണ് ഹൈബി ഈഡന് ട്വിറ്ററില്‍ പങ്കുവെച്ചത്.
മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴാണ് യൂത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നാണ് വിമാന കംപനിയായ ഇന്‍ഡിഗോ പൊലീസിന് നല്കിയ റിപോര്‍ടില്‍ പറയുന്നത്. വിമാനം നിലത്തിറക്കിയതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ അനുവദിച്ചുള്ള സന്ദേശം നല്കി. ഇതിനു പിന്നാലെ മുദ്രാവാക്യങ്ങളുമായി മൂന്നു പേര് സീറ്റില്‍നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഈ സമയം മുഖ്യമന്ത്രിക്കൊപ്പമുള്ളയാള്‍ തടഞ്ഞെന്നാണ് ഇന്‍ഡിഗോ റിപോര്‍ടില്‍ പറയുന്നത്.
അതേസമയം പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.
Keywords: Protest in flight: Union Minister of Civil Aviation says taking immediate action, Thiruvananthapuram, News, Protesters, Twitter, Flight, Kerala.We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.