Protest | 'തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, തൊഴില്‍ ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക'; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ എസ് ടി യു ധര്‍ണയില്‍ പ്രതിഷേധമിരമ്പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെര്‍ക്കള: (www.kvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ്-കുടുംബശ്രീ തൊഴിലാളി യൂനിയന്‍ (STU) ചെങ്കള എംജിഎന്‍ആര്‍ഇജി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ തൊഴിലാളികളുടെ പ്രതിഷേധമിരമ്പി. തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, തൊഴില്‍ ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക, ക്ഷേമപദ്ധതി ഉടന്‍ നടപ്പിലാക്കുക, കുടുംബശ്രീ സിഡിഎസ്-എഡിഎസ് ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും അലവന്‍സും ഹോണറേറിയവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
നൂറ് കണക്കിന് വനിതകള്‍ അണിനിരന്ന പ്രതിക്ഷേധ ധര്‍ണ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ അഹ് മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് സഫിയ ഹാശിം അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രടറി ശറീഫ് കൊടവഞ്ചി, ജില്ലാ ജനറല്‍ സെക്രടറി മുത്തലിബ് പാറക്കെട്ട്, യൂനിയന്‍ ജില്ലാ പ്രസിഡന്റ് മാഹിന്‍ മുണ്ടക്കൈ, ജനറല്‍ സെക്രടറി ശക്കീല മജീദ്, മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡന്റ് ജലീല്‍ ഇ എ, ജനറല്‍ സെക്രടറി നാസര്‍ ചായിന്റടി, മജീദ് സന്തോഷ് നഗര്‍, ശുക്കൂര്‍ ചെര്‍ക്കള, സി എ ഇബ്രാഹിം എതിര്‍ത്തോട്, എന്‍ എ ബശീര്‍, സക്കീന ബംബ്രാണി നഗര്‍, പി കദീജ, മിസ്രിയ മുസ്തഫ, ഹസീന റശീദ്, ഫരീദ, അന്‍ശിഫ ഇര്‍ശാദ്, ബീഫാത്വിമ, ഫര്‍സാന നൗശാദ് പ്രസംഗിച്ചു.
Keywords: News, Kerala, Protest, Protest, Protest at STU dharna held for various demands.

