Kanthapuram | പ്രവാചക ചര്യയെന്നാൽ സഹജീവികൾക്കായുള്ള സാന്ത്വന പ്രവർത്തനമാണെന്ന് കാന്തപുരം


തളിപ്പറമ്പ്: (KVARTHA ) പരിയാരത്ത് ഉദ്ഘാടനം ചെയ്ത സാന്ത്വന കേന്ദ്രം വിപുലമായ ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുകയും, സമൂഹത്തിൻ്റെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും സഹായം നൽകുമെന്നും പ്രവാചക ചര്യ സഹജീവികൾക്കുള്ള സാന്ത്വന പ്രവർത്തനമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കർ പ്രസ്താവിച്ചു. എസ് വൈ എസ് ജില്ലാ കമ്മിറ്റിയും അൽ മഖറും ചേർന്ന് പരിയാരം മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ച സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് സമീപം എസ് വൈ എസ് നിർമ്മിച്ച സാന്ത്വന കേന്ദ്രമാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാടിന് സമർപ്പിച്ചത് കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച നടത്തി വരുന്ന സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനമായാണ് സാന്ത്വന കേന്ദ്രം ആരംഭിച്ചത്.
മൃതദേഹ പരിപാലനം, സാന്ത്വനം വളന്റീർമാരുടെ സേവനം, ആംബുലൻസ് സർവീസ്, ഡോർമെറ്ററി, ഡയാലിസിസ് സെന്റർ, ഫാർമസി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ ലഭ്യമാക്കുന്നത്. കണ്ണൂർ കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വന കേന്ദ്രത്തിലെ സേവനങ്ങൾ ഉപയോഗപ്പെടും.
പരിപാടിയിൽ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിഅഡ്മിനിസ്ട്രേഷൻ ബ്ലോക്കിൻ്റെ ഉദ്ഘാടനവും കേരള അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓഡിറ്റോറിയത്തിന്റെയും, കെ സുധാകരൻ എംപി ഡോർമെറ്ററി ഉദ്ഘാടനം നിർവഹിച്ചു.
ഫാർമസി ഉദ്ഘാടനം എം വിജിൻ എംഎൽഎ യും സപ്ലിമെന്റ് പ്രകാശനം കിയാൽ ഡയറക്ടർ ഹസൻ കുഞ്ഞും നിർവഹിച്ചു സയ്യിദ് അലി ബാഫഖി തങ്ങൾ, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങൾ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സയ്യിദ് സുഹൈൽ അസ്സഖാഫ് ,അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ഡോ. എം പി ഹസ്സൻ കുഞ്ഞി, നിസാർ അതിരകം, കെ അബ്ദുർ റഷീദ് നരിക്കോട്, അബ്ദുൽ കരീം ചേലേരി, അബ്ദു റഹ് മാൻ ബാഖവി, എ പി അബ്ദുൾ ഹകീം അസ്ഹരി, മുസ്തഫ ദാരിമി കടാങ്കോട്, ഷാഫി സഅദി കർണാടക, എം ശ്രീധരൻ, ടി വി രാജേഷ്, അഡ്വ മാർട്ടിൻ ജോർജ്ജ്, ഡോ. കെ സുദീപ്, ഡോ. സന്തോഷ് ജോയ്, പി പി അബ്ദുൾ ഹകിം സഅദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പി കെ അലിക്കുഞ്ഞി ദാരിമി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പ്രൊഫ. യുസി അബ്ദുൽ മജീദ്, എം കെ. ഹാമിദ്, ഹനീഫ് പാനൂർ, കെ അബ്ദുർ റശീദ് ദാരിമി ,ആർ.പി ഹുസൈൻ, ഫിർദൗസ് സഖാഫി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, കെ.എം അബ്ദുല്ലക്കുട്ടി ബാഖവി, അഡ്വ പി.പി മുബഷിറലി, റെയിൻബോ ഹമീദ് ഹാജി, എ ബി സി മുഹമ്മദ് മദനി, ഡോ. മഹമൂദ് മുത്തേടം, വി വി അബുബക്ർ സഖാഫി, മുനവ്വിർ അമാനി, സക്കരിയ്യ ഇർഫാനി, പ്രസംഗിച്ചു. കെ അബ്ദുറശീദ് സഖാഫി മെരുവമ്പായി സ്വാഗതവും മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ നന്ദിയും പറഞ്ഞു.