CPI Leaders | ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സിപിഐ; മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സിപിഐ. സെമിനാറില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. ഇകെ വിജയന്‍ എംഎല്‍എയായിരിക്കും സെമിനാറില്‍ പങ്കെടുക്കുക. ദേശീയ കൗണ്‍സില്‍ ചേരുന്നതിനാലാണ് പ്രമുഖ നേതാക്കള്‍ പങ്കെടുക്കാത്തതെന്നാണ് നേതൃത്വം പറയുന്നത്.

യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണമെന്നാണ് അറിയുന്നത്. എല്‍ഡിഎഫിനെ നയിക്കുന്ന പാര്‍ടി എന്തിനാണ് ലീഗിനെ ക്ഷണിക്കുന്നതെന്നാണ് സിപിഐ നേതൃത്വത്തിന്റെ ചോദ്യം. ലീഗ് ക്ഷണം തള്ളിയതോടെ ആലോചനയില്ലാത്ത നീക്കം തിരിച്ചടിയായെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്ക്.

ഏകവ്യക്തി നിയമത്തിനെതിരെ തിടുക്കപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും നേതൃത്വത്തിന് വിയോജിപ്പുണ്ട്. കരട് നിയമംപോലും ആകാത്ത സാഹചര്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഈ ഘട്ടത്തില്‍ വേണോ എന്നും നേതൃത്വം ചോദിക്കുന്നു. ഏക വ്യക്തി നിയമത്തെ എതിര്‍ക്കുന്നതോടൊപ്പം സ്ത്രീകളെ ബാധിക്കുന്ന നിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന തരത്തിലുള്ള ചര്‍ചകളാണ് സിപിഐയില്‍ നടക്കുന്നത്.

CPI Leaders | ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സിപിഐ; മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല

വ്യക്തി നിയമങ്ങളില്‍ മാറ്റം വേണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ലോകത്തെമ്പാടും മതങ്ങളില്‍നിന്ന് വിവിധ ചിന്തകള്‍ ഉയര്‍ന്നു വരുന്നുണ്ട്. നവീനമായ ചിന്തകള്‍ ശക്തിപ്പെടുന്നു. അത്തരം ചിന്തകളെ പാപമായി കരുതരുത്. സ്ത്രീകളുടെ അവകാശ ബോധങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ പുതിയ കാലത്തും പറയാന്‍ മതങ്ങള്‍ക്ക് കഴിയില്ല. നവീന ആശയങ്ങളെ മതങ്ങള്‍ ഉള്‍കൊള്ളണം. അല്ലെങ്കില്‍ മത ഭ്രാന്തന്‍മാര്‍ രൂപപ്പെടും. എല്ലാ മതങ്ങളെയും ഇത് ബാധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Keywords:  Prominent CPI leaders won't take part in CPM's seminar on Uniform Civil Code Act, Thiruvananthapuram, News, Politics, CPI, CPM, Seminar, League, UDF, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia