എമര്‍ജിങ് കേരള: പാട്ട വ്യവസ്ഥകളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് യു ഡി എഫ്
Sep 6, 2012, 21:30 IST
തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികളില്‍ പാട്ട വ്യവസ്ഥകളില്‍ കര്‍ശന നിയന്ത്രണം വേണമെന്നു യുഡിഎഫ് തീരുമാനം. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടക്കാലാവധി പരമാവധി 30 വര്‍ഷമായി നിജപ്പെടുത്തണമെന്നും യു ഡി എഫ് യോഗം നിര്‍ദേശിച്ചു. എമര്‍ജിങ് കേരളയ്ക്കു തത്വത്തില്‍ പിന്തുണ നല്‍കാനും യു ഡി എഫ് യോഗം തീരുമാനിച്ചു.
എമര്‍ജിങ് കേരളയിലെ പദ്ധതികളില്‍ ഭൂമി കൈമാറ്റം പാടില്ല. പരിസ്ഥിതി ആഘാത മേഖലകളെ പദ്ധതി നടത്തിപ്പില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കണം. ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റേതാണു നിര്‍ദേശങ്ങള്‍. എമര്‍ജിങ് കേരള പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി വീണ്ടും ചര്‍ച്ച ചെയ്യണം.പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചു പദ്ധതി മുന്നോട്ടു കൊണ്ടു പോകണമെന്നും യു ഡി എഫ് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ചു.
SUMMARY: Kerala Chief Minister Oommen Chandy Thursday made it clear that projects coming up at the 'Emerging Kerala Global Meet' would be implemented only after getting environment clearance and conducting environment impact study.
key words: Kerala Chief Minister, Oommen Chandy , Emerging Kerala Global Meet, State Action Plan for Climate Change, environment conservation, environment, Chief Ministe, Climate change,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.