Student Attacked | 'കമ്പിയില്‍ പിടിച്ചു നിന്നതിന് ബസ് ജീവനക്കാര്‍ മര്‍ദിച്ചു'; ചൈല്‍ഡ് ലൈനില്‍ പരാതിയുമായി 13കാരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) കമ്പിയില്‍ പിടിച്ചു നിന്നതിന് പതിമൂന്നുകാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതിയുമായി 13കാരന്‍. തന്നെ മര്‍ദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് എസ്‌കെഎംജെ സ്‌കൂളിലെ എട്ടാം ക്ലാസുകാരനാണ് പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചത് . കഴിഞ്ഞ ജൂണ്‍ 23നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
Aster mims 04/11/2022
  
Student Attacked | 'കമ്പിയില്‍ പിടിച്ചു നിന്നതിന് ബസ് ജീവനക്കാര്‍ മര്‍ദിച്ചു'; ചൈല്‍ഡ് ലൈനില്‍ പരാതിയുമായി 13കാരന്‍


സംഭവത്തെ കുറിച്ച് കുട്ടി പറയുന്നതിങ്ങനെ:

'വൈകുന്നേരം സ്‌കൂള്‍ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ഹിന്ദുസ്താന്‍ എന്ന ബസില്‍ കയറി. ബസിനുള്ളില്‍ പിടിക്കാനുള്ള കമ്പിയില്‍ വേറെ കുട്ടി പിടിച്ചുതൂങ്ങിയപ്പോള്‍ ക്ലീനര്‍ അവനെ ഒന്നും പറഞ്ഞില്ല. എന്നാല്‍, അതുകഴിഞ്ഞ് പുളിയാര്‍മല കഴിഞ്ഞുള്ള വളവിലൂടെ  ബസ് തിരിഞ്ഞപ്പോള്‍ വീഴാന്‍പോയ താന്‍ കമ്പിയില്‍ പിടിച്ചു. ഈ സമയം പിന്‍ഡോറിലെ ക്ലീനര്‍ വന്ന് എന്റെ ഷര്‍ടിന്റെ കോളറില്‍ പിടിച്ച് താഴേക്ക് വലിച്ചിട്ടു. മൂന്നുതവണ തൂങ്ങെടാ എന്നുപറഞ്ഞ് ആ കമ്പിയുടെ മുകളില്‍ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തു.

പിന്നാലെ കന്‍ഡക്ടറും കുട്ടികളുടെ ഇടയില്‍വെച്ച് തനിക്കുനേരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു. എന്തിനാ എന്നെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയത്.  തനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോള്‍ കാണാം എന്നും പറഞ്ഞു.

Keywords:  Private bus employees attack student in Kalpetta. News, Kerala, Top-Headlines, Attack, Child, Bus, Complaint, Wayanad, Conductor, Cleaner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia