ഐ.­ഐ.­ടിക്ക് പരി­ഗ­ണന: ഡോ. ­മന്‍മോ­ഹന്‍ സിങ്ങ്

 


ഐ.­ഐ.­ടിക്ക് പരി­ഗ­ണന: ഡോ. ­മന്‍മോ­ഹന്‍ സിങ്ങ്
കൊച്ചി: കേ­ര­ള­ത്തില്‍ ഐ.­ഐ.­ടി സ്­ഥാ­പി­ക്കു­ന്ന­ത് കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ പ­രി­ഗ­ണ­ന­യി­ലാ­ണെ­ന്ന് പ്ര­ധാ­ന­മ­ന്ത്രി ഡോ. മന്‍­മോ­ഹന്‍ സി­ങ്ങ് പറ­ഞ്ഞു. കേ­ര­ള­ത്തി­ന്റെ സു­സ്­ഥി­ര വി­ക­സ­ന­ത്തി­ന് എ­ല്ലാ സ­ഹാ­യ­വും നല്‍കു­മെന്നും അദ്ദേഹം അറി­യി­ച്ചു.

കൊ­ച്ചി­യില്‍ എ­മേര്‍­ജി­ങ് കേ­ര­ള ഗ്ലോ­ബല്‍ ക­ണ­ക്­ട് നി­ക്ഷേ­പ­ക സ­മ്മേ­ള­നം ഉ­ദ്­ഘാ­ട­നം ചെ­യ്ത് സംസാ­രി­ക്കു­ക­യാ­യി­രുന്നു അ­ദ്ദേ­ഹം.കേ­ര­ള­ത്തി­ന് അ­നു­വ­ദി­ച്ച നി­ര­വ­ധി പ­ദ്ധ­തി­ക­ളും വ­ല്ലാര്‍­പാ­ടം ടെര്‍­മി­ന­ലി­ന് പ്ര­ത്യേ­ക­മാ­യി അ­ടു­ത്ത­യി­ടെ അ­നു­വ­ദി­ച്ച ക­ബോ­ട്ടാ­ഷ് ഇ­ള­വും കേ­ര­ള­ത്തോ­ടു­ള്ള കേ­ന്ദ്ര സ­മീ­പ­ന­ത്തി­ന് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാണ്. കേ­ര­ള­ത്തില്‍ പു­തി­യ പ­ദ്ധ­തി­കള്‍ പ്രാ­വര്‍­ത്തി­ക­മാ­ക്കാ­നു­ള്ള സാ­ഹ­ച­ര്യം കേ­ന്ദ്ര­സര്‍­ക്കാര്‍ ഒ­രു­ക്കും.

വ­ല്ലാര്‍­പാ­ടം, കൊ­ച്ചി മെ­ട്രോ തു­ട­ങ്ങി­യ­വ ഇ­തി­ന് ഉ­ദാ­ഹ­ര­ണ­ങ്ങ­ളാണ്. പ്ര­കൃ­തി­വി­ഭ­വ­ങ്ങ­ളാല്‍ സ­മ്പ­ന്ന­മാ­ണ് കേ­ര­ളം. മ­ഹ­ത്താ­യ സാം­സ്­കാ­രി­ക പാ­ര­മ്പ­ര്യ­വു­മു­ണ്ട്. ടൂ­റി­സം വി­ക­സ­ന­ത്തി­ന് അ­ന­ന്ത­സാ­ധ്യ­ത­യാ­ണ് കേ­ര­ള­ത്തി­നു­ള്ള­തെ­ന്നും പ്ര­ധാ­ന­മ­ന്ത്രി പ­റ­ഞ്ഞു. കേ­ര­ള­ത്തില്‍ മു­തല്‍­മു­ട­ക്കു­ന്ന­വര്‍­ക്ക് എ­ല്ലാ സൗ­ക­ര്യ­ങ്ങ­ളും ഒ­രു­ക്കും. ഗള്‍­ഫി­ലും മ­റ്റു വി­ദേ­ശ­രാ­ജ്യ­ങ്ങ­ളി­ലു­മു­ള്ള മ­ല­യാ­ളി­കള്‍ രാ­ജ്യ­ത്തി­ന്റെ മൊ­ത്ത ആ­ഭ്യ­ന്ത­ര ഉ­ത്­പാ­ദ­ന­ത്തി­നു നല്‍­കു­ന്ന സം­ഭാ­വ­ന വ­ലു­താ­ണ്.

വി­ദേ­ശ­മ­ല­യാ­ളി­കള്‍ ഹോ­ട്ട­ലു­കള്‍, ആ­ശു­പ­ത്രി­കള്‍ തു­ട­ങ്ങി­യ മേ­ഖ­ല­ക­ളില്‍ ന­ട­ത്തു­ന്ന നി­ക്ഷേ­പ­ങ്ങള്‍ പ്ര­ശം­സ­നീ­യ­മാ­ണ്. ച­ട­ങ്ങില്‍ മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്ടി, മ­ന്ത്രി­മാ­രാ­യ പി.­കെ. കു­ഞ്ഞാ­ലി­ക്കു­ട്ടി, കെ.­എം. മാ­ണി തു­ട­ങ്ങി­യ­വ­രും ഗോ­ദ്‌­റെ­ജ് ഗ്രൂ­പ്പ് ചെ­യര്‍­മാന്‍ ആ­ദി ഗോ­ദ്‌­റെ­ജ്, യു­എ­സ് അം­ബാ­സ­ഡര്‍ നാന്‍­സി പ­വല്‍ തു­ട­ങ്ങി­യ­വര്‍ സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടുത്തു.

Keywords:  Kochi, Manmohan Singh, Prime Minister, Kochi Metro, Kerala, I.I.T., Emerging Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia