കേരളത്തിന്റെ മനസ് തൊട്ടുണര്‍ത്തി പ്രധാനമന്ത്രി യാത്രയായി

 


കേരളത്തിന്റെ മനസ് തൊട്ടുണര്‍ത്തി പ്രധാനമന്ത്രി യാത്രയായി
കൊച്ചി: കേരളത്തിന്റെ മനസ് തൊട്ടുണര്‍ത്തി പ്രധാനമന്ത്രി യാത്രയായി. രണ്ടുദിവസത്തെ കേരളസന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ന്യൂഡല്‍ഹിക്ക് യാത്ര തിരിച്ചത്. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രിക്കും സംഘത്തിനും ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്.

വായുസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി സ്വീകരണപന്തലിലെത്തി യാത്രയയക്കാനെത്തിയവരുമായി പരിചയം പുതുക്കി.

 ടാര്‍മാര്‍ക്കില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഭക്ഷ്യമന്ത്രി കെ.വി. തോമസ്, ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍, എക്‌സൈസ് മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യന്‍, പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, സിറ്റി പൊലീസ് ചീഫ് ടി. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പൂച്ചെണ്ട് നല്‍കി പ്രധാനമന്ത്രിക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

Keywords:  Prime Minister, Manmohan Singh, Kerala, Kochi, Oommen Chandy, Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia