Obituary | 7 മാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പേരാമ്പ്ര: (KVARTHA) ഏഴുമാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗര്‍ഭിണിയായത്.

പരിശോധനകള്‍ക്കായി കഴിഞ്ഞദിവസമാണ് സ്വാതി എടപ്പാളില്‍ എത്തിയത്. പരിശോധനാ സമയത്ത് ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടന്‍ തന്ന ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഇതിനിടെയാണ് രാത്രിയോടെ സ്വാതിയും മരിക്കുന്നത്. 

Obituary | 7 മാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവം സംബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി കഴിഞ്ഞിരുന്നത്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Pregnant woman died during treatment, Malappuram, News, Pregnant Woman, Died, Treatment, Obituary, Hospital, Postmortem, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia